Acts 14:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ പിസിദ്യയിലെ അന്ത്യോക്യയില്‍നിന്നും ഇക്കോന്യയില്‍നിന്നും യെഹൂദന്മാര്‍ അവിടെയെത്തി, ജനത്തെ വശീകരിച്ച് പൗലൊസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അവര്‍ അദ്ദേഹത്തെ പട്ടണത്തിന്‍റെ പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി.
Malayalam (ERV) WBTC Bible
അപ്പോള്‍ ഏതാനും യെഹൂദന്മാര്‍ അന്ത്യൊക്ക്യയില്‍നിന്നും ഇക്കൊന്യയിലേക്കു വന്നു. പെൌലൊസിനെതിരെ തിരിയാനവര്‍ ജനങ്ങളെ നിര്‍ബന്ധിച്ചു. അതിനാലവര്‍ പെൌലൊസിനെ കല്ലെറിയുകയും വലിച്ചിഴച്ചു പട്ടണത്തിനു പുറത്താക്കുകയും ചെയ്തു. തങ്ങള്‍ പെൌലൊസിനെ കൊന്നുവെന്ന് ജനങ്ങള്‍ കരുതി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ അന്ത്യൊക്ക്യയില്‍ നിന്നും ഇക്കോന്യയില്‍ നിന്നും യെഹൂദന്മാര്‍ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവന്‍ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അന്ത്യൊക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ ലുസ്ത്രയിൽ വന്നുകൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അന്ത്യൊക്യയില്‍നിന്നും ഇക്കോന്യയില്‍നിന്നും യെഹൂദന്മാര്‍ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവന്‍ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിനു പുറത്തേക്ക് ഇഴച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
അന്ത്യോക്യായില്‍നിന്നും ഇക്കോണിയത്തില്‍നിന്നും അവിടെയെത്തിയ യഹൂദന്‍മാര്‍ ജനങ്ങളെ പ്രരിപ്പിച്ച്‌ പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച്‌ അവര്‍ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പിന്നീട് അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ചില യെഹൂദർ വന്ന് ജനക്കൂട്ടത്തെ അവരുടെ വശത്താക്കി. അവർ പൗലോസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അദ്ദേഹത്തെ വലിച്ചിഴച്ച് പട്ടണത്തിനുവെളിയിൽ കളഞ്ഞു.