Acts 14:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓരോ സഭയിലും അവര്‍ സഭാമുഖ്യന്മാരെ നിയമിച്ചു; പ്രാര്‍ഥനയോടും ഉപവാസത്തോടുംകൂടി, തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിന് അവരെ സമര്‍പ്പിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
ഓരോ സഭയ്ക്കും അവര്‍ മൂപ്പന്മാരെ നിയമിച്ചു. അവര്‍ മൂപ്പന്മാര്‍ക്കു വേണ്ടി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചവരാണ് ഈ മൂപ്പന്മാര്‍. അതിനാല്‍ പെൌലൊസും ബര്‍ന്നബാസും അവരെ കര്‍ത്താവില്‍ സമര്‍പ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.
Malayalam 1992 MBSI
അവര്‍ സഭതോറും അവര്‍ക്കും മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാര്‍ത്ഥിച്ചുംകൊണ്ടു തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭാരമേല്പിക്കയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഭതോറും അവർക്ക് മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ട് തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭരമേല്പിക്കുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ സഭതോറും അവര്‍ക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാര്‍ഥിച്ചുംകൊണ്ടു തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭരമേല്പിക്കയും ചെയ്തു.
Malayalam Bible POC-ML 2013
അവര്‍ സഭകള്‍തോറും ശ്രഷ്‌ഠന്‍മാരെ നിയമിച്ച് പ്രാര്‍ഥനയോടും ഉപവാസത്തോടും കൂടെ, അവരെ തങ്ങള്‍ വിശ്വസി ച്ചകര്‍ത്താവിനു സമര്‍പ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു.