Acts 14:26 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസും ബര്‍നബാസും പൂര്‍ത്തീകരിച്ച പ്രവര്‍ത്തനത്തിനായി അവരെ ദൈവകൃപയുടെ സംരക്ഷണത്തില്‍ ഭരമേല്പിച്ചത് അവിടെവച്ചായിരുന്നല്ലോ.
Malayalam (ERV) WBTC Bible
അവിടെനിന്നും അവര്‍ സിറിയായിലെ അന്ത്യൊക്ക്യായിലേക്കു പോയി. അവിടെവച്ചാണ് പെൌലൊസും ബര്‍ന്നബാസും വിശ്വാസികളാല്‍ ദൈവത്തിനു സമര്‍പ്പിക്കപ്പെട്ടതും ഇപ്പോഴത്തെ ജോലിക്കു നിയോഗിക്കപ്പെട്ടതും. ഇപ്പോള്‍ അവര്‍ ആ പ്രവൃത്തി പൂര്‍ത്തീകരിച്ചിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെ നിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.
Malayalam 1992 MBSI
അവിടെ നിന്നു കപ്പല്‍ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങള്‍ നിവര്‍ത്തിച്ച വേലക്കായി ദൈവകൃപയില്‍ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെ നിന്ന് കപ്പൽ കയറി തങ്ങൾ നിവർത്തിച്ച വേലയ്ക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ച ഇടമായ അന്ത്യൊക്യയിലേക്ക് പോയി;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെനിന്നു കപ്പല്‍ കയറി അന്ത്യൊക്യയിലേക്കു പോയി; തങ്ങള്‍ നിവര്‍ത്തിച്ച വേലയ്ക്കായി ദൈവകൃപയില്‍ അവരെ ഭരമേല്പിച്ചയച്ചത് അവിടെനിന്ന് ആയിരുന്നുവല്ലോ.
Malayalam Bible POC-ML 2013
അവിടെനിന്ന്‌ അന്ത്യോക്യായിലേക്കു കപ്പല്‍ കയറി. തങ്ങള്‍ നിര്‍വഹി ച്ചദൗത്യത്തിന്‌ ആവശ്യമായിരുന്ന ദൈവകൃപയ്‌ക്ക്‌ അവര്‍ ഭരമേല്‍പിക്കപ്പെട്ടത്‌ അവിടെവച്ചാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത്തല്യയിൽനിന്ന് അവർ കപ്പലിൽ തിരികെ അന്ത്യോക്യയിലേക്കു യാത്രയായി. അവർ ഇപ്പോൾ പൂർത്തിയാക്കിയ പ്രവർത്തനത്തിന് അവരെ ദൈവകൃപയിൽ സമർപ്പിച്ച് അയച്ചത് അവിടെവെച്ചായിരുന്നല്ലോ.