Acts 14:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും അവര്‍ കര്‍ത്താവിനെക്കുറിച്ചു ധീരതയോടെ പ്രസംഗിച്ചുകൊണ്ടു വളരെക്കാലം അവിടെ പാര്‍ത്തു. കര്‍ത്താവ് അവര്‍ മുഖേന അദ്ഭുതങ്ങളും അടയാളങ്ങളും കാട്ടിക്കൊണ്ട് തന്‍റെ കൃപയുടെ സന്ദേശത്തിനു സാക്ഷ്യം വഹിച്ചു.
Malayalam (ERV) WBTC Bible
എന്നാല്‍ പെൌലൊസും ബര്‍ന്നബാസും ഇക്കൊന്യയില്‍ വളരെക്കാലം താമസിക്കുകയും കര്‍ത്താവിനുവേണ്ടി ധൈര്യപൂര്‍വ്വം സംസാരിക്കുകയും ചെയ്തു. ദൈവത്തിന്‍റെ കാരുണ്യത്തെപ്പറ്റി അവര്‍ പ്രഭാഷണം നടത്തി. വീര്യപ്രവര്‍ത്തികള്‍ വഴി അവര്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാന്‍ കര്‍ത്താവ് പെൌലൊസിനെയും ബര്‍ന്നബാസിനെയും സഹായിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.
Malayalam 1992 MBSI
എന്നാല്‍ അവര്‍ വളരെക്കാലം അവിടെ പാര്‍ത്തു, കര്‍ത്താവില്‍ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവന്‍ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാല്‍ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്കി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ അവർ വളരെക്കാലം അവിടെ പാർത്ത് കർത്താവിൽ ആശ്രയിച്ച്, പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; കർത്താവോ തന്റെ കൃപയുടെ വചനത്തിന് സാക്ഷിനിന്ന്, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ അവര്‍ വളരെക്കാലം അവിടെ പാര്‍ത്തു, കര്‍ത്താവില്‍ ആശ്രയിച്ചു പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവന്‍ തന്‍റെ കൃപയുടെ വചനത്തിനു സാക്ഷിനിന്ന്, അവരുടെ കൈയാല്‍ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്കി.
Malayalam Bible POC-ML 2013
എങ്കിലും, അവര്‍ വളരെനാള്‍ അവിടെ താമസിച്ച്‌, കര്‍ത്താവിനെപ്പറ്റി ധൈര്യപൂര്‍വംപ്രസംഗിച്ചു. അദ്‌ഭുതങ്ങളും അടയാളങ്ങളുംപ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്‌ അനുഗ്രഹം നല്‍കിക്കൊണ്ട്‌ കര്‍ത്താവ്‌ തന്‍െറ കൃപയുടെ വചനത്തിനു സാക്‌ഷ്യം നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും പൗലോസും ബർന്നബാസും കർത്താവിനുവേണ്ടി സധൈര്യം പ്രസംഗിച്ചുകൊണ്ടു വളരെനാൾ അവിടെ ചെലവഴിച്ചു. ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ കർത്താവ് അവർക്ക് ശക്തിനൽകിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിന്റെ ആധികാരികത തെളിയിച്ചു.