Acts 15:1 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“മോശ ഏര്‍പ്പെടുത്തിയ ആചാരപ്രകാരം പരിച്ഛേദനകര്‍മം നടത്താതെ നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ സാധ്യമല്ല” എന്ന് യെഹൂദ്യയില്‍നിന്നു വന്ന ചിലര്‍ അക്കാലത്ത് സഹോദരന്മാരെ പഠിപ്പിച്ചു തുടങ്ങി.
Malayalam (ERV) WBTC Bible
യെഹൂദ്യയില്‍ നിന്നും കുറെപ്പേര്‍ അന്ത്യൊക്ക്യയിലേക്കു വന്നു. അവര്‍ ജാതികളായ സഹോദരന്മാരെ ഉപദേശിച്ചു തുടങ്ങി: “പരിഛേദിക്കപ്പെടാത്തപക്ഷം നിങ്ങള്‍ രക്ഷിക്കപ്പെടില്ല. അങ്ങനെ ചെയ്യുവാന്‍ മോശെ നിഷ്കര്‍ഷിച്ചിട്ടുണ്ട്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
Malayalam 1992 MBSI
യെഹൂദ്യയില്‍നിന്നു ചിലര്‍ വന്നുനിങ്ങള്‍ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്‍ക്കാഞ്ഞാല്‍ രക്ഷ പ്രാപിപ്പാന്‍ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചിലർ യെഹൂദ്യയിൽനിന്ന് വന്നു: “നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിക്കുവാൻ കഴിയുകയില്ല” എന്ന് സഹോദരന്മാരെ ഉപദേശിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദ്യയില്‍നിന്നു ചിലര്‍ വന്നു: നിങ്ങള്‍ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്ക്കാഞ്ഞാല്‍ രക്ഷ പ്രാപിപ്പാന്‍ കഴികയില്ല എന്ന് സഹോദരന്മാരെ ഉപദേശിച്ചു.
Malayalam Bible POC-ML 2013
യൂദയായില്‍നിന്നു ചിലര്‍ അവിടെ വന്ന്‌, മോശയുടെ നിയമമനുസരിച്ച്‌ പരിച്‌ഛേദനം ചെയ്യപ്പെടാത്തപക്‌ഷം രക്‌ഷപ്രാപിക്കുവാന്‍ സാധ്യമല്ല എന്നു സഹോദരരെ പഠിപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു.