Acts 15:20 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചതുമൂലം അശുദ്ധമായിത്തീര്‍ന്നിട്ടുള്ളവ ഭക്ഷിക്കരുതെന്നും, യാതൊരു അവിഹിത വേഴ്ചയും പാടില്ലെന്നും, ശ്വാസംമുട്ടിച്ചു കൊല്ലുന്ന ഏതെങ്കിലും മൃഗത്തിന്‍റെ മാംസമോ രക്തമോ ഭക്ഷിക്കരുതെന്നും അവര്‍ക്ക് എഴുതിയാല്‍മതി.
Malayalam (ERV) WBTC Bible
പകരം നാം അവര്‍ക്കു കത്തെഴുതണം. അതില്‍ അവരോടു നാം ഇതൊക്കെ പറയണം: വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ആഹാരം ഭക്ഷിക്കരുത്. (അതു ഭക്ഷണത്തെ അശുദ്ധമാക്കുന്നു.) വ്യഭിചരിക്കരുത്, രക്തം രുചിക്കരുത്. ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ട മൃഗത്തെ തിന്നരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വർജ്ജിച്ചിരിപ്പാൻ നാം അവർക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.
Malayalam 1992 MBSI
അവര്‍ വിഗ്രഹമാലിന്യങ്ങള്‍, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വര്‍ജ്ജിച്ചിരിപ്പാന്‍ നാം അവര്‍ക്കും എഴുതേണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വിഗ്രഹങ്ങൾക്ക് അർപ്പിച്ചതും, പരസംഗം, ശ്വാസംമുട്ടിച്ചത്തത്, രക്തത്തോട് കൂടെയുള്ളവയും വർജ്ജിച്ചിരിപ്പാൻ നാം അവർക്ക് എഴുതേണം എന്ന് ഞാൻ അഭിപ്രായപ്പെടുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിഗ്രഹമാലിന്യങ്ങള്‍, പരസംഗം, ശ്വാസം മുട്ടിച്ചത്തത്, രക്തം എന്നിവ വര്‍ജിച്ചിരിപ്പാന്‍ നാം അവര്‍ക്ക് എഴുതേണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു.
Malayalam Bible POC-ML 2013
എന്നാല്‍, അവര്‍ വിഗ്രഹാരാധനയെ സംബന്‌ധിക്കുന്ന മാലിന്യത്തില്‍നിന്നും വ്യഭിചാരത്തില്‍നിന്നും കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ടവയില്‍ നിന്നും രക്‌തത്തില്‍ നിന്നും അകന്നിരിക്കാന്‍ അവര്‍ക്ക്‌ എഴുതണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം.