Acts 15:23 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
താഴെപ്പറയുന്ന കത്തും അവരുടെ കൈവശം കൊടുത്തയച്ചു; അപ്പോസ്തോലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാര്‍ അന്ത്യോക്യ, സിറിയ, കിലിക്യ എന്നീ പ്രദേശങ്ങളിലെ വിജാതീയരായ സഹോദരന്മാര്‍ക്ക് എഴുതുന്നത്:-
Malayalam (ERV) WBTC Bible
സഭ അവരുടെ കൈയില്‍ ഒരു കത്തും കൊടുത്തയച്ചു. കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: നിങ്ങളുടെ സഹോദരന്മാരായ അപ്പൊസ്തലന്മാരില്‍നിന്നും, മൂപ്പന്മാരില്‍ നിന്നും അന്ത്യൊക്ക്യയിലെയും സുറിയായിലെയും കിലിക്യായിലെയും ജാതികളില്‍നിന്നും വന്ന എല്ലാ സഹോദരന്മാര്‍ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം.
Malayalam 1992 MBSI
അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളില്‍ നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കും വന്ദനം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരും നിങ്ങളുടെ സഹോദരന്മാരും ആയവരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളിൽനിന്ന് ചേർന്നുവന്നിട്ടുള്ളവരും ആയ സഹോദരന്മാർക്ക് വന്ദനം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളില്‍നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കു വന്ദനം.
Malayalam Bible POC-ML 2013
എഴുത്ത്‌ ഇപ്രകാരമായിരുന്നു: അപ്പസ്‌തോലന്‍മാരും ശ്രഷ്‌ഠന്‍മാരുമായ സഹോദരന്‍മാര്‍ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരില്‍നിന്നുള്ള സഹോദരരായ നിങ്ങള്‍ക്ക്‌ അഭിവാദനമര്‍പ്പിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ കൈയിൽ കൊടുത്തയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ, അന്ത്യോക്യാനഗരത്തിലും സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലുമുള്ള യെഹൂദേതരരായ വിശ്വാസികൾക്ക് എഴുതുന്നത്: നിങ്ങൾക്കെല്ലാവർക്കും വന്ദനം!