Acts 15:3 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ സഭ അവരെ യഥോചിതം യാത്ര അയച്ചു. അവര്‍ ഫൊയ്നിക്യയിലും ശമര്യയിലുംകൂടി കടന്നുപോയപ്പോള്‍ വിജാതീയരുടെ മാനസാന്തരത്തെക്കുറിച്ച് അവര്‍ ആ പ്രദേശങ്ങളിലെ സഹോദരന്മാരെ അറിയിച്ചു. അതുകേട്ട് അവര്‍ അത്യന്തം ആനന്ദിച്ചു.
Malayalam (ERV) WBTC Bible
സഭയുടെ സഹായത്തോടെ ആണവര്‍ യാത്ര തിരിച്ചത്. ഫൊയ്നീക്ക്യ, ശമര്യ എന്നീ രാജ്യങ്ങളിലൂടെ അവര്‍ കടന്നുപോയി. സത്യദൈവത്തിലേക്കു ജാതികള്‍ വന്ന കാര്യമെല്ലാം അവര്‍ ആ രാജ്യക്കാരോടു പ്രസംഗിച്ചു. ആ വാര്‍ത്തകള്‍ സഹോദരന്മാരെ ആഹ്ലാദിപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഭ അവരെ യാത്ര അയച്ചിട്ടു അവർ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാർക്കു മഹാസന്തോഷം വരുത്തി.
Malayalam 1992 MBSI
സഭ അവരെ യാത്ര അയച്ചിട്ടു അവര്‍ ഫൊയ്നീക്ക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കും മഹാസന്തോഷം വരുത്തി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഭ അവരെ യാത്ര അയച്ചിട്ട് അവർ ഫൊയ്നിക്ക്യയിലും ശമര്യയിലും കൂടി കടന്ന് ജാതികളുടെ മാനസാന്തരവിവരം അറിയിച്ച് സഹോദരന്മാർക്കു മഹാസന്തോഷം ഉളവാക്കി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഭ അവരെ യാത്ര അയച്ചിട്ട് അവര്‍ ഫൊയ്നീക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കു മഹാസന്തോഷം വരുത്തി.
Malayalam Bible POC-ML 2013
സഭയുടെ നിര്‍ദ്‌ദേശമനുസരിച്ചുയാത്രതിരി ച്ചഅവര്‍ വിജാതീയരുടെ മാനസാന്തരവാര്‍ത്ത വിവരിച്ചുകേള്‍പ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരന്‍മാര്‍ക്കെല്ലാം വലിയ സന്തോഷമുളവായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു.