Acts 15:36 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കുറേനാള്‍ കഴിഞ്ഞ് പൗലൊസ് ബര്‍നബാസിനോട്, “നാം കര്‍ത്താവിന്‍റെ വചനം പ്രസംഗിച്ച പട്ടണങ്ങള്‍ വീണ്ടും സന്ദര്‍ശിച്ച് സഹോദരന്മാര്‍ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിക്കാം” എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്, പെൌലൊസ് ബര്‍ന്നബാസിനോടു പറഞ്ഞു, “കര്‍ത്താവിന്‍റെ സന്ദേശം നമ്മള്‍ പല പട്ടണങ്ങളിലും പ്രസംഗിച്ചു. നമുക്ക് ആ പട്ടണങ്ങളിലേക്കു മടങ്ങി അവിടുത്തെ സഹോദരീ സഹോദരന്മാരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
Malayalam 1992 MBSI
മര്‍ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന്‍ ബര്‍ന്നബാസ് ഇച്ഛിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മർക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ട് പോകുവാൻ ബർന്നബാസ് ഇച്ഛിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മര്‍ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന്‍ ബര്‍ന്നബാസ് ഇച്ഛിച്ചു.
Malayalam Bible POC-ML 2013
കുറെദിവസം കഴിഞ്ഞപ്പോള്‍ പൗലോസ് ബാര്‍ണബാസിനോടു പറഞ്ഞു: വരൂ, നാം കര്‍ത്താവിന്‍െറ വചനം പ്രസംഗി ച്ചഎല്ലാ നഗരങ്ങളിലും തിരിച്ചുചെന്ന് സഹോദരരെ സന്‌ദര്‍ശിച്ച് അവര്‍ എങ്ങനെ കഴിയുന്നുവെന്ന് അറിയാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കുറെ നാളുകൾക്കുശേഷം പൗലോസ് ബർന്നബാസിനോട് പറഞ്ഞു, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങളിലെല്ലാം മടങ്ങിച്ചെന്നു സഹോദരങ്ങളെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയുംചെയ്യാം.”