Acts 16:12 — Compare Translations

7 translations compared side by side

Malayalam (ERV) WBTC Bible
പിന്നീട് ഫിലിപ്പിയിലേക്കു പോയി. മക്കെദൊന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന നഗരമായിരുന്നു ഫിലിപ്പി. കൂടാതെ റോമാക്കാരുടെ അധീനപ്രദേശവും. ഞങ്ങളവിടെ ഏതാനും ദിവസം തങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാർ കുടിയേറിപ്പാർത്തതും ആകുന്നു; ആ പട്ടണത്തിൽ ഞങ്ങൾ ചില ദിവസം പാർത്തു.
Malayalam 1992 MBSI
ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
റോമക്കാർ കുടിയേറിപ്പാർത്തിരുന്ന ഫിലിപ്പിയ എന്ന മക്കെദോന്യയുടെ പ്രധാനപട്ടണത്തിൽ ഞങ്ങൾ ചില ദിവസങ്ങൾ പാർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു.
Malayalam Bible POC-ML 2013
അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അതു മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാന നഗരവും റോമായുടെ അധികാരത്തിലുള്ള സ്‌ഥലവുമായിരുന്നു. കുറെ ദിവസം ഞങ്ങള്‍ ആ നഗരത്തില്‍ താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെനിന്നു ഫിലിപ്പിയയിലേക്ക് യാത്രചെയ്തു. അത് ഒരു റോമൻ കോളനിയും മക്കദോന്യപ്രവിശ്യയിലെ ഒരു പ്രമുഖ നഗരവും ആയിരുന്നു. അവിടെ ഞങ്ങൾ കുറെനാൾ താമസിച്ചു.