Acts 16:13 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശബത്തുദിവസം ഞങ്ങള്‍ പട്ടണാതിര്‍ത്തിക്കു പുറത്ത് നദീതീരത്തേക്കു പോയി. അവിടെ യെഹൂദന്മാരുടെ പ്രാര്‍ഥനാസ്ഥലമുണ്ടായിരിക്കുമെന്നു ഞങ്ങള്‍ വിചാരിച്ചു. ഞങ്ങള്‍ അവിടെ വന്നുകൂടിയ സ്‍ത്രീകളോടു സംസാരിച്ചു.
Malayalam (ERV) WBTC Bible
ശബ്ബത്തു ദിവസം ഞങ്ങള്‍ നഗരകവാടം കടന്ന് നദീതീരത്തെത്തി. അവിടെ പ്രാര്‍ത്ഥനയ്ക്കായി ഒരു പ്രത്യേകസ്ഥലം കണ്ടുപിടിക്കാമെന്നു ഞങ്ങള്‍ കരുതി. ഏതാനും സ്ത്രീകള്‍ അവിടെ കൂടിയിരുന്നു. ഞങ്ങള്‍ അവിടെ ഇരുന്ന് അവരുമായി സംഭാഷണം നടത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശബ്ബത്തുനാളിൽ ഞങ്ങൾ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു പുഴവക്കത്തു ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
Malayalam 1992 MBSI
ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിന്നു പുറത്തേക്കു പോയി അവിടെ പ്രാര്‍ത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്തു ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശബ്ബത്തുനാളിൽ പ്രാർത്ഥനാസ്ഥലം ഉണ്ടായിരിക്കും എന്ന് വിചാരിച്ചു ഞങ്ങൾ പട്ടണ വാതിലിന് പുറത്തേക്ക് പോയി അവിടെ പുഴവക്കത്ത് ഇരുന്നു, അവിടെ കൂടിവന്ന സ്ത്രീകളോട് സംസാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിനു പുറത്തേക്കു പോയി അവിടെ പ്രാര്‍ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്ത് ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
Malayalam Bible POC-ML 2013
നഗരകവാടത്തിനു പുറത്ത്‌ നദീതീരത്ത്‌ ഒരു പ്രാര്‍ഥനാകേ ന്‌ദ്രമുണ്ടെന്നു തോന്നിയതിനാല്‍ അവിടേക്കു ഞങ്ങള്‍ പോയി. ആ സ്‌ഥലത്തു വന്നുകൂടിയ സ്‌ത്രീകളോടു ഞങ്ങള്‍ അവിടെയിരുന്നു സംസാരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശബ്ബത്തുദിവസത്തിൽ ഞങ്ങൾ നഗരകവാടത്തിനു പുറത്ത് പുഴവക്കത്ത് ചെന്നു. അവിടെ പ്രാർഥിക്കാൻ ഒരു സ്ഥലം കണ്ടെത്താമെന്നു ഞങ്ങൾ കരുതി. ഞങ്ങൾ അവിടെ ഇരുന്ന് പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.