Acts 16:14 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തുയത്തൈരാ പട്ടണക്കാരി ലുദിയ എന്നൊരു വനിത പൗലൊസ് പറഞ്ഞതു കേട്ടുകൊണ്ടിരുന്നു. കടുംചെമപ്പു നിറമുള്ള തുണിത്തരങ്ങള്‍ വില്‌ക്കുന്ന തൊഴിലില്‍ അവള്‍ ഏര്‍പ്പെട്ടിരുന്നു. ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചിരുന്നവളുമായിരുന്നു ആ സ്‍ത്രീ. പൗലൊസിന്‍റെ പ്രഭാഷണം ശ്രദ്ധിക്കുവാന്‍ കര്‍ത്താവ് ലുദിയയുടെ ഹൃദയം തുറന്നു.
Malayalam (ERV) WBTC Bible
തുയത്തൈരയില്‍ നിന്നു വന്ന ലുദിയ, എന്നു പേരായ ഒരുവള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പട്ടുവില്പനയായിരുന്നു അവളുടെ തൊഴില്‍. അവള്‍ ദൈവാരാധിക കൂടിയായിരുന്നു. ലുദിയ പെൌലൊസിനെ ശ്രദ്ധിച്ചു. കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു: പെൌലൊസിന്‍റെ വാക്കുകളില്‍ അവള്‍ വിശ്വസിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു അവളുടെ ഹൃദയം തുറന്നു
Malayalam 1992 MBSI
തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വിലക്കുന്നവളുമായി ലുദിയ എന്നു പേരുള്ള ദൈവ ഭക്തയായോരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൌലൊസ് സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കര്‍ത്താവു അവളുടെ ഹൃദയം തുറന്നു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തുയഥൈരാ പട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയ എന്ന് പേരുള്ള ദൈവ ഭക്തയായൊരു സ്ത്രീ ഞങ്ങളുടെ വാക്ക് കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിന് കർത്താവ് അവളുടെ ഹൃദയം തുറന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയാ എന്നു പേരുള്ള ദൈവഭക്തയായൊരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിനു കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു.
Malayalam Bible POC-ML 2013
ഞങ്ങളുടെ വാക്കുകള്‍കേട്ടവരുടെ കൂട്ടത്തില്‍ തിയത്തീറാ പട്ടണത്തില്‍നിന്നു വന്ന പട്ടുവില്‍പനക്കാരിയും ദൈവഭക്‌തയുമായ ലീദിയാ എന്ന സ്‌ത്രീയുമുണ്ടായിരുന്നു. പൗലോസ്‌ പറഞ്ഞകാര്യങ്ങള്‍ സ്വീകരിക്കാന്‍ കര്‍ത്താവ്‌ അവളുടെ ഹൃദയം തുറന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കേട്ടുകൊണ്ടിരുന്നവരിൽ ലുദിയാ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തുയഥൈരാപട്ടണക്കാരിയായ അവൾ ഊതനിറമുള്ള പട്ടുവസ്ത്രങ്ങൾ വിൽക്കുന്നവളും ദൈവഭക്തയുമായിരുന്നു. പൗലോസിന്റെ സന്ദേശം സ്വീകരിക്കാനായി കർത്താവ് അവളുടെ ഹൃദയം തുറന്നു.