Acts 16:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇത് അവള്‍ പലദിവസം ആവര്‍ത്തിച്ചു. പൗലൊസിന് ഇതൊരു ശല്യമായിത്തീര്‍ന്നു. അദ്ദേഹം അവളുടെ നേരേ തിരിഞ്ഞ് അവളില്‍ കുടികൊണ്ടിരുന്ന ഭൂതത്തോട്, “അവളെ വിട്ടു പുറത്തുപോകുക എന്ന് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നോടാജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷത്തില്‍ത്തന്നെ ഭൂതം അവളെ വിട്ടുപോയി.
Malayalam (ERV) WBTC Bible
പല ദിവസങ്ങള്‍ അവള്‍ ഇത് ആവര്‍ത്തിച്ചു. ഇത് പെൌലൊസിനെ അസഹ്യപ്പെടുത്തുകയും ആത്മാവിനു നേര്‍ക്ക് തിരിഞ്ഞ് അയാള്‍ പറയുകയും ചെയ്തു, “യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്നു, അവളില്‍നിന്ന് പുറത്തുപോവുക.” പെട്ടെന്നു തന്നെ ആ ആത്മാവ് അവളെ വിട്ടൊഴിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടു: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി.
Malayalam 1992 MBSI
ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൌലൊസ് മുഷിഞ്ഞു തിരിഞ്ഞു നോക്കി അവളിലുള്ള ഭൂതത്തോടുഅവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍ തന്നേ അതു അവളെ വിട്ടുപോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ അവൾ ചില ദിവസങ്ങൾ ചെയ്തുവന്നു. പൗലൊസ് വളരെ നീരസപ്പെട്ടിട്ട് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: “അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോട് കല്പിക്കുന്നു” എന്നു പറഞ്ഞു. ആ നാഴികയിൽ തന്നേ ഭൂതം അവളെ വിട്ടുപോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞ് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍തന്നെ അത് അവളെ വിട്ടുപോയി.
Malayalam Bible POC-ML 2013
പല ദിവസങ്ങള്‍ അവള്‍ ഇപ്രകാരം ചെയ്‌തു. പൗലോസിനെ ഇത്‌ അസഹ്യപ്പെടുത്തി. അവന്‍ തിരിഞ്ഞ്‌ അവളിലെ ആത്‌മാവിനോടു പറഞ്ഞു: അവളില്‍ നിന്നു പുറത്തുപോകാന്‍ യേശുക്രിസ്‌തുവിന്‍െറ നാമത്തില്‍ നിന്നോടു ഞാന്‍ ആജ്‌ഞാപിക്കുന്നു. തത്‌ക്‌ഷണം അതു പുറത്തുപോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി.