Acts 16:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതോടെ തങ്ങളുടെ ആദായമാര്‍ഗം അടഞ്ഞു എന്നു കണ്ട് ആ പെണ്‍കുട്ടിയുടെ ഉടമസ്ഥന്മാര്‍ പൗലൊസിനെയും ശീലാസിനെയും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുവന്ന് പട്ടണത്തിലെ പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പില്‍ ഹാജരാക്കി.
Malayalam (ERV) WBTC Bible
ആ ദാസിയുടെ യജമാനന്മാര്‍ ഇതു കണ്ടു. ഇനി തങ്ങള്‍ക്കവളെ ഉപയോഗിച്ച് പണമുണ്ടാക്കാന്‍ ആവില്ലെന്ന് അവര്‍ കണ്ടു. അതിനാലവര്‍ പെൌലൊസിനെയും ശീലാസിനെയും പിടിച്ച് നഗരസഭയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. നഗരപാലകര്‍ അവിടെ ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
Malayalam 1992 MBSI
അവളുടെ യജമാനാന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പോയ്പോയതു കണ്ടിട്ടു പൌലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവളുടെ യജമാനന്മാർ തങ്ങളുടെ ലാഭപ്രതീക്ഷ നഷ്ടപ്പെട്ടത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ച്, ചന്തസ്ഥലത്ത് പ്രമാണികളുടെ അടുക്കലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവളുടെ യജമാനന്മാര്‍ തങ്ങളുടെ ലാഭത്തിന്റെ ആശ പൊയ്പോയത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി
Malayalam Bible POC-ML 2013
അവളുടെയജമാനന്‍മാര്‍, തങ്ങളുടെ ആദായമാര്‍ഗം നഷ്‌ടപ്പെട്ടുവെന്നു കണ്ടപ്പോള്‍, പൗലോസിനെയും സീലാസിനെയും പിടികൂടി, വലിച്ചിഴച്ച് പൊതുസ്‌ഥലത്ത് അധികാരികളുടെ മുമ്പില്‍ കൊണ്ടുവന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.