Acts 16:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരോടുകൂടി ബഹുജനങ്ങളും ചേര്‍ന്നു. പൗലൊസിന്‍റെയും ശീലാസിന്‍റെയും വസ്ത്രം അഴിച്ച് അടിശിക്ഷ നല്‌കുവാന്‍ ന്യായാധിപന്മാര്‍ ആജ്ഞാപിച്ചു.
Malayalam (ERV) WBTC Bible
ജനം പെൌലൊസിനും ശീലാസിനും എതിരായിരുന്നു. നേതാക്കന്മാര്‍ പെൌലൊസിന്‍റെയും ശീലാസിന്‍റെയും വസ്ത്രങ്ങള്‍ കീറുകയും അവരെ വടികൊണ്ടടിക്കുവാന്‍ ചിലരോടു പറയുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോൽകൊണ്ടു അവരെ അടിപ്പാൻ കല്പിച്ചു.
Malayalam 1992 MBSI
പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ടു അവരെ അടിപ്പാന്‍ കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പുരുഷാരവും അവരുടെ നേരെ ഇളകി; അധിപതികൾ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞ് കോൽകൊണ്ട് അവരെ അടിക്കുവാൻ കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷാരവും അവരുടെ നേരേ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ട് അവരെ അടിപ്പാന്‍ കല്പിച്ചു.
Malayalam Bible POC-ML 2013
ജനക്കൂട്ടം ഒന്നാകെ അവര്‍ക്കെതിരായി ഇളകി. വസ്‌ത്രങ്ങള്‍ ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാന്‍ന്യായാധിപന്‍മാര്‍ കല്‍പന നല്‍കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസിനും ശീലാസിനും നേരേയുണ്ടായ അക്രമത്തിൽ പുരുഷാരവും കൂട്ടുചേർന്നു. അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ കോലുകൊണ്ട് അടിക്കാൻ ന്യായാധിപന്മാർ കൽപ്പന നൽകി.