Acts 16:3 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിതാവ് ഗ്രീക്കുകാരനാണെന്ന് ആ പ്രദേശങ്ങളിലുള്ള യെഹൂദന്മാര്‍ക്ക് അറിയാമായിരുന്നതുകൊണ്ട് അവരെയോര്‍ത്ത് തിമൊഥെയോസിനെ പരിച്ഛേദനകര്‍മത്തിനു വിധേയനാക്കി.
Malayalam (ERV) WBTC Bible
പെൌലൊസിനു തിമൊഥെയൊസും തന്‍റെ കൂടെ സഞ്ചരിക്ക ണമെന്നുണ്ടായിരുന്നു. എന്നാല്‍ തിമൊഥെയൊസിന്‍റെ അപ്പന്‍ യവനക്കാരനാണെന്ന് സ്ഥലവാസികള്‍ക്കെല്ലാം അറിയാം. അതിനാല്‍ പെൌലൊസ് തിമൊഥെയൊസിനെ പരിച്ഛേദനം ചെയ്ത് യെഹൂദരെ തൃപ്തരാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്നോടുകൂടെ പോരേണം എന്നു പൗലൊസ് ഇച്ഛിച്ചു; അവന്റെ അപ്പൻ യവനൻ എന്നു അവിടങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
Malayalam 1992 MBSI
അവന്‍ തന്നോടുകൂടെ പോരേണം എന്നു പൌലൊസ് ഇച്ഛിച്ചു; അവന്റെ അപ്പന്‍ യവനന്‍ എന്നു അവിടങ്ങളിലുള്ള യഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ചു അവനെ പരിച്ഛേദന കഴിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്റെ പിതാവ് യവനൻ എന്ന് ആ പ്രദേശങ്ങളിലുള്ള യഹൂദന്മാർ എല്ലാവരും അറിഞ്ഞിരുന്നതിനാൽ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്‍റെ അപ്പന്‍ യവനന്‍ എന്ന് അവിടങ്ങളിലുള്ള യെഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു.
Malayalam Bible POC-ML 2013
അവനെ തന്‍െറ കൂടെ കൊണ്ടുപോകാന്‍ പൗലോസ്‌ തീരുമാനിച്ചു. ആ സ്‌ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച്‌ പൗലോസ്‌ അവനു പരിച്‌ഛേ ദനകര്‍മ്മം നടത്തി. എന്തെന്നാല്‍, അവന്‍െറ പിതാവ്‌ ഗ്രീക്കുകാരനാണെന്ന്‌ അവരെല്ലാവരും അറിഞ്ഞിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി.