Acts 16:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നേരം വെളുത്തപ്പോള്‍ ന്യായാധിപന്മാര്‍ പടയാളികളെ അയച്ച് പൗലൊസിനെയും ശീലാസിനെയും വിട്ടയയ്‍ക്കാന്‍ ആവശ്യപ്പെട്ടു.
Malayalam (ERV) WBTC Bible
പിറ്റേന്നു രാവിലെ നേതാക്കള്‍ ഏതാനും ഭടന്മാരെ പാറാവുകാരന്‍റെ അടുത്തേക്കയച്ചു. അവര്‍ പറഞ്ഞു, ആ മനുഷ്യരെ വെറുതെ വിടുക!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നേരം പുലർന്നപ്പോൾ അധിപതികൾ കോല്ക്കാരെ അയച്ചു: ആ മനുഷ്യരെ വിട്ടയക്കേണം എന്നു പറയിച്ചു.
Malayalam 1992 MBSI
നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്‍ക്കാരെ അയച്ചുആ മനുഷ്യരെ വീട്ടയക്കേണം എന്നു പറയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നേരം പുലർന്നപ്പോൾ അധിപതികൾ ആളെ അയച്ചു: “ആ മനുഷ്യരെ വിട്ടയയ്ക്കണം” എന്ന് പറയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്ക്കാരെ അയച്ചു: ആ മനുഷ്യരെ വിട്ടയയ്ക്കേണം എന്നു പറയിച്ചു.
Malayalam Bible POC-ML 2013
പ്രഭാതമായപ്പോള്‍ന്യായാധിപന്‍മാര്‍ ആ മനുഷ്യരെ വിട്ടയയ്‌ക്കുക എന്ന്‌ കല്‍പിച്ചുകൊണ്ടു ഭടന്മാരെ അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നേരം പുലർന്നപ്പോൾ, ന്യായാധിപന്മാർ കാരാഗൃഹപ്രമാണിയുടെ അടുത്തേക്ക് സേവകരെ അയച്ചു, “ആ മനുഷ്യരെ വിട്ടയച്ചേക്കുക” എന്നു പറഞ്ഞു.