Acts 16:36 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങളെ വിട്ടയയ്‍ക്കാന്‍ ന്യായാധിപന്മാര്‍ പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ട് സമാധാനത്തോടുകൂടി പോകുക” എന്നു ജയിലധികാരി പൗലൊസിനോടു പറഞ്ഞു.
Malayalam (ERV) WBTC Bible
പാറാവുകാരന്‍ പെൌലൊസിനോടു പറഞ്ഞു, “നിങ്ങളെ സ്വതന്ത്രരാക്കാന്‍ നേതാക്കള്‍ ഏതാനും ഭടന്മാരെ അയച്ചിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ സമാധാനത്തോടെ പോകാം!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കാരാഗൃഹപ്രമാണി ഈ വാക്കു പൗലൊസിനോടു അറിയിച്ചു: നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ എന്നു പറഞ്ഞു.
Malayalam 1992 MBSI
കാരാഗൃഹപ്രമാണി ഈ വാക്കു പൌലൊസിനോടു അറിയിച്ചുനിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയിച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: “നിങ്ങളെ വിട്ടയപ്പാൻ അധിപതികൾ ആളയച്ചിരിക്കുന്നു; ആകയാൽ സമാധാനത്തോടെ പോകുവിൻ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: നിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
കാവല്‍ക്കാരന്‍ ഈ വിവരം പൗലോസിനെ അറിയിച്ചു:ന്യായാധിപന്‍മാര്‍ നിങ്ങളെ വിട്ടയയ്‌ക്കണമെന്ന്‌ കല്‍പിച്ചുകൊണ്ട്‌ ആളയച്ചിരിക്കുന്നു; അതുകൊണ്ട്‌, ഇപ്പോള്‍ നിങ്ങള്‍ക്കു സമാധാനത്തോടെപോകാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ പൗലോസിനോടു പറഞ്ഞു, “താങ്കളെയും ശീലാസിനെയും ജയിൽമോചിതരാക്കാൻ ന്യായാധിപന്മാർ കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കു പോകാൻ അനുവാദം ലഭിച്ചിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ പോകുക.”