Acts 16:37 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ അദ്ദേഹം പറഞ്ഞു: “റോമാപൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ, പരസ്യമായി പ്രഹരിച്ച് തടവിലാക്കി; എന്നിട്ടിപ്പോള്‍ രഹസ്യമായി ഞങ്ങളെ വിട്ടയയ്‍ക്കാനാണോ ഭാവം? അതു പാടില്ല, ന്യായാധിപന്മാര്‍തന്നെ വന്നു ഞങ്ങളെ വിട്ടയയ്‍ക്കട്ടെ.”
Malayalam (ERV) WBTC Bible
എന്നാല്‍ പെൌലൊസ് ഭടന്മാരോടു പറഞ്ഞു, “ഞങ്ങള്‍ തെറ്റുകാരാണെന്നു തെളിയിക്കാന്‍ നിങ്ങളുടെ നേതാക്കള്‍ക്കായിട്ടില്ല. എങ്കിലും അവര്‍ ഞങ്ങളെ ജനമദ്ധ്യത്തിലിട്ടു മര്‍ദ്ദിക്കുകയും തടവിലിടുകയും ചെയ്തു. റോമാപൌരന്മാരായ* ഞങ്ങള്‍ക്കും ചില അവകാശങ്ങളുണ്ട്. ഇപ്പോള്‍ ഞങ്ങളെ രഹസ്യമായി വിട്ടയയ്ക്കാന്‍ അവര്‍ ശ്രമക്കുന്നു. ഇല്ല, അവര്‍ നേരിട്ടുവന്നു ഞങ്ങളെ വിട്ടയയ്ക്കട്ടെ!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസ് അവരോടു: റോമപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
Malayalam 1992 MBSI
പൌലൊസ് അവരോടുറോമപൌരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നേ വന്നു ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസ് അവരോട്: “റോമാപൗരന്മാരായ ഞങ്ങളെ അവർ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ച് തടവിലാക്കിയല്ലോ; ഇപ്പോൾ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവർ തന്നെ വന്ന് ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസ് അവരോട്: റോമാപൗരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നെ വന്ന് ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
എന്നാല്‍, പൗലോസ്‌ അവരോടു പറഞ്ഞു: റോമാപ്പൗരന്‍മാരായ ഞങ്ങളെ വിചാരണ ചെയ്‌തു കുറ്റം വിധിക്കാതെ പരസ്യമായി പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു. ഇപ്പോള്‍ ഞങ്ങളെ അവര്‍ രഹസ്യമായി വിട്ടയയ്‌ക്കുന്നുവോ? അതു പാടില്ല. അവര്‍ തന്നെ വന്ന്‌ ഞങ്ങളെ വിട്ടയയ്‌ക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“റോമൻ പൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ അവർ പരസ്യമായി അടിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, രഹസ്യമായി ഞങ്ങളെ പറഞ്ഞയയ്ക്കുന്നോ? അങ്ങനെയല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ,” എന്നായിരുന്നു പൗലോസ് സേവകരോട് പറഞ്ഞത്.