Acts 16:39 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് അവര്‍ ചെന്നു നല്ലവാക്കു പറഞ്ഞ് അവരെ പുറത്തുകൊണ്ടുവന്ന്, നഗരം വിട്ടുപോകണമെന്ന് അപേക്ഷിച്ചു. അവര്‍ കാരാഗൃഹത്തില്‍നിന്ന് ലുദിയയുടെ ഭവനത്തിലേക്കുപോയി; അവിടെവച്ചു സഹോദരന്മാരെ കാണുകയും അവരെ ധൈര്യപ്പെടുത്തുകയും ചെയ്തശേഷം ഫിലിപ്പിയില്‍നിന്നു യാത്രപുറപ്പെട്ടു.
Malayalam (ERV) WBTC Bible
അതിനാല്‍, അവര്‍ വന്നു പെൌലൊസിനോടും ശീലാസിനോടും മാപ്പു പറഞ്ഞു. അവര്‍, ഇരുവരേയും പുറത്തു കൊണ്ടുവന്ന് അവരുടെ നഗരം വിട്ടുപോകാന്‍ പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
Malayalam 1992 MBSI
അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരെ പുറത്ത് കൊണ്ടുവന്നതിനു ശേഷം പട്ടണം വിട്ടുപോകേണം എന്ന് അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചെന്ന് അവരോട് നല്ല വാക്കു പറഞ്ഞ് അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്ന് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
അതിനാല്‍, അവര്‍ വന്ന്‌ അവരോടു ക്‌ഷമായാചനം ചെയ്യുകയും അവരെ പുറത്തുകൊണ്ടുവന്ന്‌, നഗരം വിട്ടുപോകണമെന്ന്‌ അവരോട്‌ അഭ്യര്‍ഥിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ വന്ന് അവരെ സമാധാനിപ്പിച്ച് കാരാഗൃഹത്തിനു പുറത്തേക്ക് ആനയിച്ചുകൊണ്ട്, നഗരം വിട്ടുപോകണമെന്ന് അവരോടപേക്ഷിച്ചു.