Acts 16:9 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആ രാത്രി പൗലൊസിന് ഒരു ദര്‍ശനമുണ്ടായി. മാസിഡോണിയക്കാരനായ ഒരാള്‍ “മാസിഡോണിയയിലേക്കു വന്നു ഞങ്ങളെ സഹായിച്ചാലും” എന്ന് അഭ്യര്‍ഥിക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്.
Malayalam (ERV) WBTC Bible
അന്നു രാത്രി പെൌലൊസിന് ഒരു ദര്‍ശനമുണ്ടായി. അതില്‍ മക്കെ ദോന്യയില്‍ നിന്നൊരാള്‍ പെൌലൊസിനെ സമീപിച്ചു. അയാള്‍ അവിടെ നിന്നുകൊണ്ടു യാചിച്ചു, “മക്കെദോന്യക്കു വന്ന് ഞങ്ങളെ സഹായിക്കേണമേ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവിടെവെച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു.
Malayalam 1992 MBSI
അവിടെവെച്ചു പൌലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നുനീ മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്നു തന്നോടു അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടെവച്ച് പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്ന്: “നീ മക്കെദോന്യെയിലേക്ക് കടന്നുവന്ന് ഞങ്ങളെ സഹായിക്ക” എന്നു തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവിടെവച്ചു പൗലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.
Malayalam Bible POC-ML 2013
രാത്രിയില്‍ പൗലോസിന്‌ ഒരു ദര്‍ശനമുണ്ടായി: മക്കെദോനിയാക്കാരനായ ഒരുവന്‍ അവന്‍െറ മുമ്പില്‍നിന്ന്‌ ഇപ്രകാരം അഭ്യര്‍ഥിച്ചു: മക്കെദോനിയായിലേക്കു വന്ന്‌ ഞങ്ങളെ സഹായിക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി.