Acts 17:11 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെയുള്ളവര്‍ തെസ്സലോനിക്യയിലുള്ളവരെക്കാള്‍ വിശാലമനസ്കരായിരുന്നു. അവര്‍ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങള്‍ പരിശോധിക്കുകയും ചെയ്തുപോന്നു.
Malayalam (ERV) WBTC Bible
തെസ്സലോനിക്ക്യയിലേക്കാള്‍ നല്ല യെഹൂദരായിരുന്നു അവിടെ ഉണ്ടായിരുന്നത്. പെൌലൊസിന്‍റെയും ശീലാസിന്‍റെയും വാക്കുകള്‍ അവര്‍ ഔത്സുക്യത്തോടെ ശ്രവിക്കുകയും, തിരുവെഴുത്തുകള്‍ പരിശോധിക്കുകയും ചെയ്തു. അതിലെ കാര്യങ്ങള്‍ സത്യമാണോ എന്നറിയുവാന്‍ അവര്‍ ആഗ്രഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
Malayalam 1992 MBSI
അവര്‍ തെസ്സലോനീക്കയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ തെസ്സലോനിക്യയിലുള്ളവരേക്കാൾ ഉന്നത ചിന്താശീലം ഉള്ളവർ ആയിരുന്നു. അവർ ശ്രദ്ധിക്കുന്ന വചനം പൂർണ്ണജാഗ്രതയോടെ സ്വീകരിക്കുക മാത്രമല്ല അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തെസ്സലൊനീക്യയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.
Malayalam Bible POC-ML 2013
ഈ സ്‌ഥലത്തെ യഹൂദര്‍ തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്‌പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന്‌ അ റിയുവാന്‍ വിശുദ്‌ധഗ്രന്‌ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു.