Acts 17:18 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എപ്പിക്കൂര്യരും സ്തോയിക്കുകളുമായ ദാര്‍ശനികരും അദ്ദേഹത്തോടു വാദിച്ചു. “ഈ വിടുവായന്‍ എന്താണു പറയുവാന്‍ പോകുന്നത്?” എന്നു ചിലരും യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് “അന്യദൈവങ്ങളെക്കുറിച്ചാണ് ഇയാള്‍ പ്രസംഗിക്കുന്നതെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു.
Malayalam (ERV) WBTC Bible
ഏതാനും എപ്പിക്കൂര്യരായ ചിന്തകരും സ്തോയിക്കരായ ദാര്‍ശനികരും അവനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അവരില്‍ ചിലര്‍ പറഞ്ഞു, “താനെന്താണു സംസാരിക്കുന്നതെന്നുപോലും അയാള്‍ക്കറിയില്ല. അയാള്‍ എന്തു പറയാനാണു ശ്രമിക്കുന്നത്.” യേശുവിന്‍റെ ഉയിര്‍ത്തെഴുന്നേല്പിന്‍റെ സുവിശേഷമായിരുന്നു പെൌലൊസ് പറഞ്ഞിരുന്നത്. അതിനാല്‍ അവര്‍ പറഞ്ഞു, “അവന്‍ മറ്റു ചില ദൈവങ്ങളെപ്പറ്റി പറയുന്പോലെ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു
Malayalam 1992 MBSI
എപ്പിക്കൂര്‍യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില്‍ ചിലര്‍ അവനോടു വാദിച്ചുഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്നു ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടുഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോട് വാദിച്ചു: “ഈ വായാടി എന്ത് പറവാൻ പോകുന്നു?” എന്ന് ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: “ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്ന് തോന്നുന്നു” എന്നു മറ്റുചിലരും പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്ത്വജ്ഞാനികളില്‍ ചിലര്‍ അവനോട് വാദിച്ചു: ഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്ന് ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: ഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു എന്ന് മറ്റു ചിലരും പറഞ്ഞു.
Malayalam Bible POC-ML 2013
ചില എപ്പിക്കൂരിയന്‍ ചിന്തകരും സ്‌റ്റോയിക്‌ ചിന്തകരും അവനോടു തര്‍ക്കിച്ചു. ചിലര്‍ പറഞ്ഞു: ഈ വിഡ്‌ഢി എന്തു പറയാനാണ്‌ ഭാവിക്കുന്നത്‌? ഇവന്‍ വിദേശദേവതകളുടെ പ്രചാരകനാ ണെന്നു തോന്നുന്നു എന്ന്‌ മറ്റുള്ളവര്‍ പറഞ്ഞു. അവന്‍ യേശുവിനെക്കുറിച്ചും പുന രുത്‌ഥാനത്തെക്കുറിച്ചും പ്രസംഗിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ ഒരുകൂട്ടം തത്ത്വചിന്തകന്മാർ അദ്ദേഹത്തോടു തർക്കിച്ചു. “എന്താണ് ഈ വിടുവായൻ പറയാൻ ആഗ്രഹിക്കുന്നത്?” എന്നു ചിലർ ചോദിച്ചു. “ഇയാൾ അന്യദൈവങ്ങളെ പ്രചരിപ്പിക്കുന്നവൻ ആണെന്നു തോന്നുന്നു,” മറ്റുചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയുംപറ്റിയുള്ള സുവിശേഷം പ്രസംഗിച്ചതുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്.