Acts 17:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അരയോപഗസ്സിന്‍റെ മധ്യത്തില്‍ നിന്നുകൊണ്ട് പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ആഥന്‍സിലെ പൗരജനങ്ങളേ, നിങ്ങള്‍ എല്ലാ പ്രകാരത്തിലും മതനിഷ്ഠരാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.
Malayalam (ERV) WBTC Bible
പിന്നീട് പെൌലൊസ് അരെയോപഗസഭയ്ക്കു മുന്പില്‍ നിന്നു. പെൌലൊസ് പറഞ്ഞു, “അഥേനക്കാരേ, നിങ്ങള്‍ എല്ലാ കാര്യത്തിലും വളരെ ഭക്തരാണെന്നു ഞാന്‍ കാണുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.
Malayalam 1992 MBSI
പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്നു ഞാന്‍ കാണുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ട് പറഞ്ഞത്, “അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്ന് ഞാൻ കാണുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസ് അരയോപഗമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്ന് ഞാന്‍ കാണുന്നു.
Malayalam Bible POC-ML 2013
അരെയോപ്പാഗസിന്‍െറ മധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്‌ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്‌സിലാക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.