Acts 17:29 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അങ്ങനെ നാം ദൈവത്തിന്‍റെ സന്താനങ്ങളായിരിക്കെ മനുഷ്യന്‍റെ ശില്പകലാ വൈദഗ്ധ്യവും കല്പനാവൈഭവവുംകൊണ്ട് സ്വര്‍ണത്തിലോ വെള്ളിയിലോ കല്ലിലോ നിര്‍മിക്കുന്ന വിഗ്രഹത്തെപ്പോലെയാണു ദൈവമെന്നു ചിന്തിക്കുവാന്‍ പാടില്ല.
Malayalam (ERV) WBTC Bible
നമ്മള്‍ ദൈവത്തിന്‍റെ സന്താനങ്ങളാണ്. സ്വര്‍ണ്ണം, വെള്ളി, കല്ല്, ഇവകൊണ്ട് മനുഷ്യന്‍റെ സങ്കല്പത്തിലും കൈവേലയിലും ഉണ്ടാക്കപ്പെട്ട രൂപമാണ് ദൈവമെന്ന് നിങ്ങള്‍ കരുതരുത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
Malayalam 1992 MBSI
നാം ദൈവത്തിന്റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുംന്ന പൊന്‍, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം ദൈവത്തിന്റെ സന്താനം എന്ന് വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ട് കൊത്തിത്തീർക്കാവുന്ന പൊന്ന്, വെള്ളി, കല്ല് എന്നിവയോട് സദൃശപ്പെടുത്തുവാൻ കഴിയും എന്ന് നിരൂപിക്കേണ്ടതില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം ദൈവത്തിന്‍റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്‍റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുന്ന പൊന്‍, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്ന് നിരൂപിക്കേണ്ടതല്ല.
Malayalam Bible POC-ML 2013
നാം ദൈവത്തിന്‍െറ സന്താനങ്ങളാകയാല്‍ മനുഷ്യന്‍െറ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന്‌ സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ്‌ ദൈവരൂപമെന്ന്‌ വിചാരിക്കരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല.