Acts 17:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി അദ്ദേഹം പറഞ്ഞതു കേട്ടപ്പോള്‍ ചിലര്‍ പരിഹസിച്ചു. എന്നാല്‍ മറ്റുചിലരാകട്ടെ, “ഈ വിഷയത്തെക്കുറിച്ചു താങ്കള്‍ ചെയ്യുന്ന പ്രസംഗം ഇനിയും കേട്ടാല്‍ കൊള്ളാം എന്നു പറഞ്ഞു.
Malayalam (ERV) WBTC Bible
യേശുവിന്‍റെ ഉയിര്‍ത്തഴുന്നേല്പിനെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ ചിരിച്ചു. അവര്‍ പറഞ്ഞു, “ഇതേപ്പറ്റി ഞങ്ങള്‍ നിന്നില്‍നിന്നു പിന്നെ കേട്ടുകൊള്ളാം.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.
Malayalam 1992 MBSI
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റുചിലര്‍ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ട് ചിലർ പരിഹസിക്കുകയും; മറ്റുചിലർ: “ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം” എന്നു പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റു ചിലര്‍: ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്‍റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
മരിച്ചവരുടെ പുനരുത്‌ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച്‌ നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചു കേട്ടപ്പോൾ അവരിൽ ചിലർ പരിഹസിച്ചു; മറ്റുചിലരോ, “ഈ വിഷയം സംബന്ധിച്ച് താങ്കളുടെ വാക്കുകൾ വീണ്ടും കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു” എന്നു പറഞ്ഞു.