Acts 17:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇത് യെഹൂദന്മാരില്‍ അമര്‍ഷം ഉളവാക്കി. അവര്‍ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയില്‍ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവര്‍ യാസോന്‍ എന്ന ആളിന്‍റെ വീട് ആക്രമിച്ചു.
Malayalam (ERV) WBTC Bible
എന്നാല്‍ അവിശ്വാസികളായ ചില യെഹൂദര്‍ അസൂയാലുക്കളായി. ചന്തസ്ഥലത്തിന്‍റെ ചുറ്റും അലഞ്ഞു തിരിഞ്ഞവരില്‍ നിന്നും അവര്‍ ഏതാനും ദുഷ്ടരെ വാടകയ്ക്കെടുത്തു. അവര്‍ അനേകം പേരെ കൂട്ടി നഗരത്തില്‍ കുഴപ്പങ്ങളുണ്ടാക്കി. ജനം പെൌലൊസിനെയും ശീലാസിനെയും തെരഞ്ഞ് യാസോന്‍റെ ഭവനത്തിലേക്ക് പോയി. അവര്‍ പെൌലൊസിനെയും ശീലാസിനെയും ജനമദ്ധ്യത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
Malayalam 1992 MBSI
യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദന്മാരോ അസൂയപൂണ്ട്, ചന്തസ്ഥലത്ത് മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്ത് പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീട് വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹമുണ്ടാക്കി യാസോന്‍റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.
Malayalam Bible POC-ML 2013
എന്നാല്‍, യഹൂദര്‍ അസൂയപ്പെട്ട്‌ ചില നീചന്‍മാരെ ഒരുമിച്ചുകൂട്ടി നഗരത്തെ ഇളക്കി. അവര്‍ ജാസന്‍െറ ഭവനത്തില്‍ തള്ളിക്കയറുകയും അപ്പസ്‌തോലന്‍മാരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ ഇറക്കിക്കൊണ്ടുവരുന്നതിന്‌ പരിശ്രമിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ചില യെഹൂദർ അസൂയാലുക്കളായിത്തീർന്നു; അവർ ചന്തസ്ഥലങ്ങളിൽനിന്ന് കുറെ ഗുണ്ടകളെ ഒരുമിച്ചുകൂട്ടി പട്ടണത്തിൽ ഒരു ലഹള ഉണ്ടാക്കിച്ചു. പൗലോസിനെയും ശീലാസിനെയും കണ്ടുപിടിച്ചു ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനായി അവർ യാസോന്റെ വീട് വളഞ്ഞു.