Acts 18:17 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ എല്ലാവരുംകൂടി സുനഗോഗിന്‍റെ അധികാരിയായ സോസ്ഥനേസിനെ പിടിച്ച് കോടതിയുടെ മുമ്പില്‍ വച്ചുതന്നെ അടിച്ചു. പക്ഷേ ഗല്ലിയോന്‍ ഇതൊന്നും ഗൗനിച്ചില്ല.
Malayalam (ERV) WBTC Bible
പിന്നീടവര്‍ സോസ്ഥനേസിനെ പിടികൂടി. (അയാളായിരുന്നു യെഹൂദപ്പള്ളിയിലെ അപ്പോളത്തെ നേതാവ്.) അവര്‍ സോസ്ഥനേസിനെ കോടതിക്കു മുന്പിലിട്ടു പ്രഹരിച്ചു. എന്നാല്‍ ഗല്ലിയോന്‍ അതൊട്ടും ശ്രദ്ധിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല.
Malayalam 1992 MBSI
പൌലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍ വെച്ചു തല ക്ഷൌരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ച് ന്യായാസനത്തിന്റെ മുമ്പിൽവച്ച് അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കാര്യമാക്കിയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്‍റെ മുമ്പില്‍വച്ച് അടിച്ചു; ഇത് ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല.
Malayalam Bible POC-ML 2013
അവരെല്ലാം ഒന്നുചേര്‍ന്ന്‌ സിനഗോഗധികാരിയായ സൊസ്‌തനേസിനെ പിടിച്ച്‌ കോടതിയുടെ മുമ്പില്‍വച്ചുതന്നെ അടിച്ചു. എന്നാല്‍ ഗാല്ലിയോ ഇതൊന്നും ശ്രദ്‌ധിച്ചതേയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ അവർ പള്ളിമുഖ്യനായ സോസ്തനേസിന്റെനേരേ തിരിഞ്ഞ് അയാളെ പിടിച്ചു കോടതിയുടെമുമ്പിൽവെച്ച് അടിച്ചു. എന്നാൽ, ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല.