Acts 18:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസ് കുറെനാള്‍കൂടി കൊരിന്തില്‍ പാര്‍ത്തു. പിന്നീട് അവിടെയുള്ള സഹോദരന്മാരോടു യാത്രപറഞ്ഞ് സിറിയയിലേക്കു കപ്പല്‍കയറി. പ്രിസ്കില്ലയും അക്വിലായും അദ്ദേഹത്തിന്‍റെകൂടെ ഉണ്ടായിരുന്നു. ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയില്‍വച്ച് അദ്ദേഹം തല മുണ്ഡനംചെയ്തു.
Malayalam (ERV) WBTC Bible
പെൌലൊസ് സഹോദരന്മാരോടൊത്ത് അനേകദിവസം താമസിച്ചു. വിടപറഞ്ഞുകൊണ്ടു പിന്നെ അവന്‍ സിറിയായിലേക്കു കപ്പല്‍ കയറി. പ്രിസ്കില്ലയും അക്വില്ലാസും അവനോടൊപ്പം ഉണ്ടായിരുന്നു. കെംക്രയയില്‍ വച്ച് അവ ന്‍ തന്‍റെ തല മുണ്ഡനം ചെയ്തു. അവന്‍റെ ഒരു വ്രതത്തെ അതു സൂചിപ്പിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു
Malayalam 1992 MBSI
എഫെസോസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പൗലൊസ് പിന്നെയും കുറേനാൾ കൊരിന്തിൽ പാർത്തശേഷം സഹോദരന്മാരോട് യാത്ര പറഞ്ഞിട്ട്, താൻ ഒരു നേർച്ച ചെയ്തതിനാൽ കെംക്രയയിൽവച്ച് തല ക്ഷൗരം ചെയ്യിച്ചിട്ട് പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്ക് പുറപ്പെട്ടു,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പൗലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍വച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ട്
Malayalam Bible POC-ML 2013
പൗലോസ് കുറെനാള്‍കൂടി അവിടെ താമസിച്ചിട്ട്, സഹോദരരോടുയാത്ര പറഞ്ഞ് സിറിയായിലേക്കു കപ്പല്‍ കയറി. പ്രിഷില്ലയും അക്വീലായും അവന്‍െറ കൂടെപ്പോയി. അവനു നേര്‍ച്ചയുണ്ടായിരുന്നതിനാല്‍, കെങ്ക്‌റെയില്‍വച്ച് തല മുണ്ഡനം ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പൗലോസ് കുറെക്കാലംകൂടി കൊരിന്തിൽ താമസിച്ചു. പിന്നീട് സഹോദരങ്ങളെ വിട്ടു കപ്പൽകയറി സിറിയയിലേക്കു യാത്രയായി; പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തോടൊപ്പം യാത്രചെയ്തു. പൗലോസിന് ഒരു നേർച്ച ഉണ്ടായിരുന്നതുകൊണ്ട്, യാത്രയ്ക്കുമുമ്പ് കെംക്രയയിൽവെച്ച് അദ്ദേഹം തല മുണ്ഡനംചെയ്യിച്ചു.