Acts 18:27 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പൊല്ലോസ് മറുകരെയുള്ള അഖായയിലേക്കു പോരുവാന്‍ ആഗ്രഹിച്ചപ്പോള്‍ സഹോദരന്മാര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വീകരിക്കണമെന്നു കാണിച്ച് അവിടത്തെ ശിഷ്യന്മാര്‍ക്കു കത്തെഴുതുകയും ചെയ്തു. ദൈവകൃപയാല്‍ വിശ്വാസികളായിത്തീര്‍ന്നവര്‍ക്ക് അദ്ദേഹം അവിടെ ചെന്നത് വളരെയധികം പ്രയോജനകരമായി ഭവിച്ചു.
Malayalam (ERV) WBTC Bible
അപ്പൊല്ലോസ് അഖായയിലേക്കു കടക്കാന്‍ ആഗ്രഹിച്ചു. എഫെസോസിലെ സഹോദരന്മാര്‍ അവനെ അതില്‍ സഹായിച്ചു. അവര്‍ അഖായയിലെ യേശുവിന്‍റെ ശിഷ്യന്മാര്‍ക്കു ഒരു കത്തയച്ചു. അതില്‍ അപ്പൊല്ലോസിനെ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദൈവത്തിന്‍റെ കാരുണ്യം മൂലമാണ് അഖായയിലെ സഹോദരന്മാര്‍ യേശുവിന്‍െറ വിശ്വാസികളായത്. അവിടെ പോയ അപ്പൊല്ലോസ് അവിടുത്തുകാരെ വളരെ സഹായിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു.
Malayalam 1992 MBSI
യേശു തന്നേ ക്രിസ്തു എന്നു അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അഖായയിലേക്ക് പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ സ്വീകരിക്കേണ്ടതിന് അഖായയിലെ ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയപ്പോൾ അവൻ ദൈവകൃപയാൽ യേശുവിൽ വിശ്വസിച്ചവർക്ക് വളരെ പ്രയോജനമായിത്തീർന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അഖായയിലേക്കു പോകുവാന്‍ ഇച്ഛിച്ചപ്പോള്‍ സഹോദരന്മാര്‍ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടതിനു ശിഷ്യന്മാര്‍ക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന്‍ ദൈവകൃപയാല്‍ വിശ്വസിച്ചവര്‍ക്കു വളരെ പ്രയോജനമായിത്തീര്‍ന്നു.
Malayalam Bible POC-ML 2013
അവന്‍ അക്കായിയായിലേക്കുപോകാന്‍ ആഗ്രഹിച്ചു. സഹോദരര്‍ അവനെ പ്രാത്‌സാഹിപ്പിക്കുകയും അവനെ സ്വീകരിക്കുന്നതിന് ശിഷ്യര്‍ക്ക് എഴുതുകയും ചെയ്തു. അവിടെ എത്തിച്ചേര്‍ന്നതിനുശേഷം, കൃപാവരംമൂലം വിശ്വാസം സ്വീകരിച്ചവരെ അവന്‍ വളരെയധികം സഹായി ച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പൊല്ലോസ് അഖായയിലേക്കു പോകാൻ ആഗ്രഹിച്ചപ്പോൾ സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യണമെന്ന് അവിടെയുള്ള ശിഷ്യന്മാർക്ക് കത്തു കൊടുത്തയയ്ക്കുകയും ചെയ്തു. അവിടെ എത്തിയപ്പോൾ, ദൈവകൃപയാൽ വിശ്വാസത്തിലേക്കു വന്നവർക്ക് അദ്ദേഹം വലിയ സഹായമായിത്തീർന്നു.