Acts 18:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യേശുതന്നെയാണ് ക്രിസ്തു എന്നു വേദലിഖിതങ്ങള്‍ ഉദ്ധരിച്ചു സമര്‍ഥിച്ചുകൊണ്ട് പരസ്യമായി യെഹൂദന്മാരുടെ വാദമുഖങ്ങള്‍ അദ്ദേഹം ഖണ്ഡിച്ചു.
Malayalam (ERV) WBTC Bible
യെഹൂദരെ അവന്‍ ജനമദ്ധ്യത്തില്‍ ശക്തമായി എതിര്‍ത്തു. യെഹൂദരുടെ വാദങ്ങള്‍ തെറ്റാണെന്ന് അപ്പൊല്ലോസ് വ്യക്തമായി തെളിയിച്ചു. അതിനായി അവന്‍ തിരുവെഴുത്തുകള്‍ ഉപയോഗിക്കുകയും യേശുതന്നെയാണു ക്രിസ്തുവെന്നു തെളിയിക്കുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തിരുവെഴുത്തുകളാൽ യേശു തന്നെ ക്രിസ്തു എന്ന് ശക്തമായി തെളിയിച്ച് യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യേശുതന്നെ ക്രിസ്തു എന്ന് അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
Malayalam Bible POC-ML 2013
എന്തെന്നാല്‍, അവന്‍ പൊതുസ്‌ഥ ലങ്ങളില്‍ വച്ച് വിശുദ്‌ധഗ്രന്‌ഥങ്ങള്‍ ഉദ്‌ധ രിച്ചുകൊണ്ട് ക്രിസ്‌തു യേശുതന്നെയാണെന്ന് തെളിയിക്കുകയും യഹൂദന്‍മാരെ വാക്കുമുട്ടിക്കുകയും ചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം യെഹൂദന്മാരുടെ വാദഗതികളെ ശക്തിയോടെ പരസ്യമായി ഖണ്ഡിക്കുകയും യേശുതന്നെ ക്രിസ്തുവെന്നു തിരുവെഴുത്തുകളിലൂടെ സ്ഥാപിക്കുകയും ചെയ്തു.