Acts 18:5 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശീലാസും തിമൊഥെയോസും മാസിഡോണിയയില്‍നിന്നു വന്നശേഷം പൗലൊസ് മുഴുവന്‍ സമയവും വചനഘോഷണത്തിലേര്‍പ്പെട്ടു. യേശു തന്നെയാണ് സാക്ഷാല്‍ ക്രിസ്തു എന്നു യെഹൂദന്മാരോട് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
Malayalam (ERV) WBTC Bible
ശീലാസും തിമൊഥെയോസും മക്കെദോന്യയില്‍ നിന്നും കൊരിന്തില്‍ പെൌലൊസിന്‍റെ അടുത്തേക്കു വന്നു. അതിനുശേഷം പെൌലൊസ് തന്‍റെ മുഴുവന്‍ സമയവും സുവിശേഷ പ്രസംഗത്തിനായി നീക്കിവെച്ചു. യേശുവാണ് ക്രിസ്തുവെന്ന് അവര്‍ യെഹൂദര്‍ക്കു പറഞ്ഞുകൊടുത്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.
Malayalam 1992 MBSI
ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍ നിന്നു വന്നാറെ പൌലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാര്‍ക്കും സാക്ഷീകരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽനിന്ന് വന്നപ്പോൾ പൗലൊസ് ആത്മാവിനാൽ പ്രേരിതനായി തീഷ്ണതയോടെ യേശു തന്നെ ക്രിസ്തു എന്ന് യെഹൂദന്മാരോട് സാക്ഷീകരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍നിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തി പൂണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദന്മാര്‍ക്ക് സാക്ഷീകരിച്ചു.
Malayalam Bible POC-ML 2013
സീലാസും തിമോത്തേയോസും മക്കെദോനിയായില്‍നിന്ന് എത്തിച്ചേര്‍ന്ന അവസരത്തില്‍, യേശുവാണ് ക്രിസ്‌തുവെന്നു സാക്‌ഷ്യം നല്‍കിക്കൊണ്ട്, യഹൂദര്‍ക്കുബോധ്യം വരുത്താനുള്ള തീവ്രശ്രമത്തിലായിരുന്നു പൗലോസ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശീലാസും തിമോത്തിയോസും മക്കദോന്യയിൽനിന്ന് വന്നതിനുശേഷം പൗലോസ് വചനഘോഷണത്തിൽത്തന്നെ ശ്രദ്ധമുഴുവനും കേന്ദ്രീകരിച്ചുകൊണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദരോടു സാക്ഷീകരിച്ചുതുടങ്ങി.