Acts 18:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ അദ്ദേഹത്തെ എതിര്‍ക്കുകയും ദുഷിക്കുകയും ചെയ്തതിനാല്‍ തന്‍റെ വസ്ത്രം കുടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ നാശത്തിനു നിങ്ങള്‍ തന്നെയാണ് ഉത്തരവാദികള്‍; ഞാന്‍ നിരപരാധിയത്രേ. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകും.”
Malayalam (ERV) WBTC Bible
എങ്കിലും പെൌലൊസിന്‍റെ ഉപദേശങ്ങള്‍ക്കു അവര്‍ എതിരായിരുന്നു. അവര്‍ അവനെ ദുഷിക്കാന്‍ തുടങ്ങി. അതിനാല്‍ പെൌലൊസ് തന്‍റെ വസ്ത്രത്തിലെ പൊടി തട്ടിക്കളഞ്ഞു. അവര്‍ യെഹൂദരോടു പറഞ്ഞു, “നിങ്ങള്‍ രക്ഷിക്കപ്പെട്ടില്ലെങ്കില്‍ അതു നിങ്ങളുടെ തന്നെ കുറ്റമാണ്. എനിക്കു ചെയ്യാവുന്നതൊക്കെ ഞാന്‍ ചെയ്തു. ഇതിനു ശേഷം ഞാന്‍ ജാതികളുടെ അടുത്തേക്കേ പോകൂ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു.
Malayalam 1992 MBSI
അവര്‍ എതിര്‍ പറയുകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞുനിങ്ങളുടെ നാശത്തിന്നു നിങ്ങള്‍ തന്നേ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍ ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്നു അവരോടു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പൗലോസിനോട് എതിർ പറയുകയും ദുഷിക്കയും ചെയ്തപ്പോൾ അവൻ വസ്ത്രം കുടഞ്ഞു: “നിങ്ങളുടെ നാശത്തിന് നിങ്ങൾ തന്നെ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും” എന്ന് അവരോട് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എതിര്‍ പറകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിനു നിങ്ങള്‍തന്നെ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍: ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്ന് അവരോട് പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ അവനെ എതിര്‍ക്കുകയും ദൂഷണം പറയുകയും ചെയ്‌തപ്പോള്‍, അവന്‍ സ്വന്തം വസ്‌ത്രങ്ങള്‍ കുട ഞ്ഞുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങളുടെ രക്തം നിങ്ങളുടെ തന്നെ ശിരസ്‌സില്‍ പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, യെഹൂദർ അദ്ദേഹത്തെ എതിർക്കുകയും നിന്ദിക്കുകയുംചെയ്തപ്പോൾ അദ്ദേഹം വസ്ത്രം കുടഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് അവരോട്, “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽതന്നെ ഇരിക്കട്ടെ. ഞാൻ ഇതിൽ നിരപരാധി, ഇനി ഞാൻ യെഹൂദരല്ലാത്തവരുടെ അടുക്കലേക്കു പോകും” എന്നു പറഞ്ഞു.