Acts 18:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് അദ്ദേഹം സുനഗോഗിനു തൊട്ടടുത്തുള്ള തീത്തോസ് യുസ്തൊസ് എന്നയാളിന്‍റെ വീട്ടില്‍ ചെന്നു പാര്‍ത്തു. അദ്ദേഹം ഇസ്രായേലിന്‍റെ ദൈവത്തെ ആരാധിച്ചുപോന്ന ഒരു ഭക്തനായിരുന്നു.
Malayalam (ERV) WBTC Bible
പെൌലൊസ് യെഹൂദപ്പള്ളി വിട്ടു. തിതൊസ് യുസ്തൊസിന്‍റെ വീട്ടിലേക്കു പോയി. അയാള്‍ യഥാര്‍ത്ഥത്തിലുള്ള ദൈവത്തെ ആരാധിച്ചിരുന്നു. യെഹൂദപ്പള്ളിയുടെ അടുത്ത വീടായിരുന്നു അത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവിടം വിട്ടു, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.
Malayalam 1992 MBSI
അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്കൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടില്‍ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവിടം വിട്ട്, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്ന്; അവന്റെ വീട് പള്ളിയുടെ അടുത്തായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടില്‍ ചെന്നു; അവന്‍റെ വീടു പള്ളിയോടു തൊട്ടിരുന്നു.
Malayalam Bible POC-ML 2013
അവിടംവിട്ട്‌ അവന്‍ ദൈവഭക്‌തനായ തീസിയോസ്‌യുസ്‌തോസ്‌ എന്നൊരുവന്‍െറ വീട്ടിലേക്കു പോയി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം പൗലോസ് യെഹൂദപ്പള്ളിയിൽനിന്ന് സത്യദൈവത്തിന്റെ ആരാധകനായ തീത്തോസ് യുസ്തൊസിന്റെ ഭവനത്തിൽ ചെന്നു. അത് പള്ളിയുടെ തൊട്ടടുത്തായിരുന്നു.