Acts 18:8 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സുനഗോഗിന്‍റെ അധികാരിയായ ക്രിസ്പോസും അദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ള എല്ലാവരും കര്‍ത്താവില്‍ വിശ്വസിച്ചു. കൊരിന്തിലുള്ള അനേകമാളുകള്‍ പൗലൊസിന്‍റെ പ്രസംഗം കേട്ടു വിശ്വസിക്കുകയും സ്നാപനം സ്വീകരിക്കുകയും ചെയ്തു.
Malayalam (ERV) WBTC Bible
ക്രിസ്പൊസ് ആയിരുന്നു യെഹൂദപ്പള്ളിയുടെ പ്രമാണി. ക്രിസ്പൊസും കുടുംബാംഗങ്ങളും കര്‍ത്താവില്‍ വിശ്വസിച്ചിരുന്നു. കൊരിന്തിലെ അനേകം പേരും പെൌലൊസിനെ ശ്രവിച്ചിരുന്നു. അവരും വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
Malayalam 1992 MBSI
പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ മറ്റ് അനേകരും പൗലോസിൽനിന്ന് വചനം കേട്ട് യേശുവിൽ വിശ്വസിച്ചു സ്നാനം ഏറ്റു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പള്ളിപ്രമാണിയായ ക്രിസ്പൊസ് തന്‍റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
Malayalam Bible POC-ML 2013
സിനഗോഗിനുതൊട്ടടുത്തായിരുന്നു അവന്‍െറ വീട്‌. സിനഗോഗധികാരിയായ ക്രിസ്‌പൂസും അവന്‍െറ കുടുംബം മുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനംകേട്ടു വിശ്വസിക്കുകയും ജ്‌ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പള്ളിമുഖ്യനായ ക്രിസ്പൊസും അയാളുടെ കുടുംബത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു; പൗലോസിനെ കേട്ട കൊരിന്ത് നിവാസികളിൽ വളരെപ്പേരും വിശ്വസിച്ചു സ്നാനമേറ്റു.