Acts 19:12 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പൗലൊസിന്‍റെ തുവാലയും ഉത്തരീയവും കൊണ്ടുവന്ന് രോഗികളുടെമേല്‍ ഇടുമ്പോള്‍ അവരുടെ രോഗം സുഖപ്പെടുകയും ദുഷ്ടാത്മാക്കള്‍ അവരില്‍നിന്നു വിട്ടുപോകുകയും ചെയ്തുവന്നു.
Malayalam (ERV) WBTC Bible
ചിലര്‍ പെൌലൊസ് ഉപയോഗിച്ചിരുന്ന തൂവാലകളും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോയി. അവര്‍ ആ സാധനങ്ങള്‍ രോഗികളുടെ മേല്‍ ഇട്ടു. അവരിങ്ങനെ ചെയ്തപ്പോള്‍ രോഗികളുടെ രോഗം ഭേദമാ വുകയും അശുദ്ധാത്മാക്കള്‍ ഇറങ്ങിപ്പോവുകയും ചെയ്തു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.
Malayalam 1992 MBSI
അവന്റെ മെയ്മേല്‍നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുപ്പെടുകയും ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ശരീരത്തിൽ ധരിച്ചുവന്ന റൂമാലും മേൽവസ്ത്രവും രോഗികളുടെമേൽ കൊണ്ടുവന്നിടുമ്പോൾ അവർ സൗഖ്യമാകുകയും ദുരാത്മാക്കൾ അവരെ വിട്ടുമാറുകയും ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മെയ്മേല്‍ നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുറപ്പെടുകയും ചെയ്തു.
Malayalam Bible POC-ML 2013
അവന്‍െറ ശരീരസ്‌പര്‍ശമേറ്റ തുവാലകളും അംഗവസ്‌ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്‌ധാത്‌മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്‌തിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹത്തിന്റെ സ്പർശനമേറ്റ തൂവാലയും മേൽവസ്ത്രവും കൊണ്ടുവന്നു രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗങ്ങൾ സൗഖ്യമാകുകയും ദുരാത്മാക്കൾ വിട്ടുപോകുകയും ചെയ്തു.