Acts 19:2 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നിങ്ങള്‍ വിശ്വാസികളായിത്തീര്‍ന്നപ്പോള്‍ പരിശുദ്ധാത്മാവു ലഭിച്ചുവോ?” എന്ന് അദ്ദേഹം അവരോടു ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല.”
Malayalam (ERV) WBTC Bible
പെൌലൊസ് അവരോടു ചോദിച്ചു, നിങ്ങള്‍ വിശ്വസിച്ചപ്പോള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചോ?” ആ ശിഷ്യന്മാര്‍ അവനോടു പറഞ്ഞു, പരിശുദ്ധാത്മാവിനെപ്പറ്റി ഞങ്ങള്‍ ഒരിക്കലും കേട്ടിട്ടുകൂടിയില്ല!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
Malayalam 1992 MBSI
നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നുപരിശുദ്ധാത്മാവു ഉണ്ടന്നെുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്നു അവര്‍ പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?” എന്ന് അവരോട് ചോദിച്ചതിന്: “പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല” എന്ന് അവർ പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചതിന്: പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്ന് അവര്‍ പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ അവരോടു ചോദിച്ചു: നിങ്ങള്‍ വിശ്വാസികളായപ്പോള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല. പരിശുദ്‌ധാത്‌മാവ്‌ എന്നൊന്ന്‌ ഉണ്ടെന്ന്‌ ഞങ്ങള്‍ കേട്ടിട്ടു പോലുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ വിശ്വസിച്ചപ്പോൾ നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചുവോ?” “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല,” അവർ ഉത്തരം പറഞ്ഞു.