Acts 19:22 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്‍റെ സഹായകരായ തിമൊഥെയോസിനെയും എരസ്തൊസിനെയും മാസിഡോണിയയിലേക്ക് അയച്ചശേഷം അദ്ദേഹം ഏഷ്യാസംസ്ഥാനത്ത് കുറേക്കാലംകൂടി താമസിച്ചു.
Malayalam (ERV) WBTC Bible
തിമൊഥെയോസും എരസ്തൊസും ആയിരുന്നു പൌ ലൊസിന്‍റെ രണ്ടു സഹായികള്‍. അവന്‍ അവരെ ആദ്യം മക്കെദൊന്യയിലേക്കയച്ചു. പെൌലൊസ് ആസ്യയില്‍ അല്പനാള്‍ തങ്ങി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു.
Malayalam 1992 MBSI
തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
തന്റെ ശിഷ്യന്മാരായി തന്നെ സഹായിച്ചിരുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്ക് അയച്ചിട്ട് താൻ കുറേക്കാലം ആസ്യയുടെ പ്രവിശ്യയിലുള്ള എഫെസൊസിൽ താമസിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടു പേരെ മക്കെദോന്യയിലേക്ക് അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു.
Malayalam Bible POC-ML 2013
അവന്‍ തന്‍െറ സഹായികളില്‍ രണ്ടുപേരായ തിമോത്തേയോസിനെയും എറാസ്‌തൂസിനെയും മക്കെദോനിയായിലേക്ക്‌ അയച്ചിട്ടു കുറെനാള്‍ ഏഷ്യയില്‍ താമസിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
തന്റെ സഹായികളിൽ തിമോത്തിയോസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കദോന്യയിലേക്ക് അയച്ചിട്ട് അദ്ദേഹം കുറെക്കാലംകൂടി ഏഷ്യാപ്രവിശ്യയിൽ താമസിച്ചു.