Acts 19:25 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ തൊഴിലാളികളെ അയാള്‍ വിളിച്ചുകൂട്ടി പറഞ്ഞു: “സുഹൃത്തുക്കളേ, നമ്മുടെ ആദായമാര്‍ഗമാണ് ഈ തൊഴില്‍ എന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലോ.
Malayalam (ERV) WBTC Bible
ഇവരുമായും ഇതേ ജോലി ചെയ്തിരുന്ന മറ്റു ചിലരുമായും ദെമേത്രിയാസ് കൂടിക്കാഴ്ച നടത്തുകയുണ്ടായി. അയാള്‍ അവരോടു പറഞ്ഞു, “കൂട്ടരേ, നമ്മുടെ ഈ വ്യാപാരത്തില്‍നിന്നു നാം ധാരാളം പണമുണ്ടാക്കുന്നെന്ന് നമുക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.
Malayalam 1992 MBSI
അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തിപുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ടു ആകുന്നു എന്നു നിങ്ങള്‍ക്കു ബോദ്ധ്യമല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: “പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ട് ആകുന്നു എന്ന് നിങ്ങൾക്ക് അറിയാമല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ട് ആകുന്നു എന്ന് നിങ്ങള്‍ക്കു ബോധ്യമല്ലോ.
Malayalam Bible POC-ML 2013
ഇവരെയും ഇതേ തൊഴിലിലേര്‍പ്പെട്ടിരുന്ന മറ്റുള്ളവരെയും വിളിച്ചുകൂട്ടി അവന്‍ പറഞ്ഞു: മാന്യരേ, നമ്മുടെ സമ്പത്തുമുഴുവന്‍ ഈ തൊഴിലില്‍നിന്നാണെന്നു നിങ്ങള്‍ക്കറിയാമല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ അവരെയും അതേതൊഴിൽ ചെയ്തിരുന്ന മറ്റു പണിക്കാരെയും വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു, “സുഹൃത്തുക്കളേ, ഈ തൊഴിലിൽനിന്ന് നമുക്കു നല്ല ആദായം ലഭിക്കുന്നെന്ന് നിങ്ങൾക്കറിയാമല്ലോ!