Acts 19:28 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതു കേട്ടപ്പോള്‍ അവര്‍ രോഷാകുലരായി, “എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി ജയിക്കട്ടെ!” എന്ന് ആര്‍ത്തുവിളിച്ചു. അങ്ങനെ പട്ടണം മുഴുവന്‍ പ്രക്ഷുബ്‍ധമായി;
Malayalam (ERV) WBTC Bible
ഇതു കേട്ട് ആളുകള്‍ കോപിച്ചു. അവര്‍ ആക്രോശിച്ചു, “എഫെസൊസുകാര്‍ ആരാധിക്കുന്ന അര്‍ത്തെമിസ് വലിയവളാണ്!”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അർത്തെമിസ് മഹാദേവി എന്നു ആർത്തു.
Malayalam 1992 MBSI
അവര്‍ ഇതു കേട്ടു ക്രോധം നിറഞ്ഞവരായിഎഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്നു ആര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഇതുകേട്ട് ക്രോധം നിറഞ്ഞവരായി: “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് ആർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഇതു കേട്ട് ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്ന് ആര്‍ത്തു.
Malayalam Bible POC-ML 2013
ഇതുകേട്ടപ്പോള്‍ അവര്‍ കോപാക്രാന്തരായി വിളിച്ചുപറഞ്ഞു: എഫേസോസുകാരുടെ അര്‍ത്തേമിസ്‌ മഹോന്നതയാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ചു.