Acts 19:31 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏഷ്യാ സംസ്ഥാനത്തെ ജനനേതാക്കന്മാരില്‍ ചിലര്‍ പൗലൊസിന്‍റെ സുഹൃത്തുക്കളായിരുന്നതിനാല്‍ അദ്ദേഹം സമ്മേളനസ്ഥലത്തേക്കു പോകരുതെന്ന് അവരും ആളയച്ചപേക്ഷിച്ചു.
Malayalam (ERV) WBTC Bible
രാജ്യത്തെ ചില നേതാക്കള്‍ പെൌലൊസിന്‍റെ സുഹൃത്തുക്കളായിരുന്നു. ആ നേതാക്കന്മാര്‍ അവനൊരു സന്ദേശമയച്ചു. മൈതാനത്തിനക ത്തേക്കു കടക്കരുതെന്നു അവര്‍ അവനോടു പറഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.
Malayalam 1992 MBSI
ആസ്യധിപന്മാരില്‍ ചിലര്‍ അവന്റെ സ്നേഹിതന്മാര്‍ ആകയാല്‍രംഗസ്ഥലത്തു ചെന്നു പോകരുത് എന്നു അവരും അവന്റെ അടുക്കല്‍ ആളയച്ചു അപേക്ഷിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആസ്യാധിപന്മാരിൽ ചിലർ പൗലൊസിന്റെ സ്നേഹിതന്മാർ ആയതുകൊണ്ട്: പൊതുമണ്ഡപത്തിലേക്ക് ചെന്നുപോകരുത് എന്ന് അവരും അവന്റെ അടുക്കൽ ആളയച്ച് അപേക്ഷിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആസ്യാധിപന്മാരില്‍ ചിലര്‍ അവന്‍റെ സ്നേഹിതന്മാര്‍ ആകയാല്‍: രംഗസ്ഥലത്തു ചെന്നുപോകരുത് എന്ന് അവരും അവന്‍റെ അടുക്കല്‍ ആളയച്ച് അപേക്ഷിച്ചു.
Malayalam Bible POC-ML 2013
പൗലോസിന്‍െറ സ്‌നേഹിതരായ ഏഷ്യയിലെ ചില പ്രമുഖര്‍ ആളയച്ച്‌ പൊതുമണ്‍ഡപത്തിലേക്കു പോകാന്‍ തുനിയരുതെന്ന്‌ അവനോടഭ്യര്‍ഥിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏഷ്യാപ്രവിശ്യയിലെ ചില അധികാരികളും പൗലോസിന്റെ സ്നേഹിതരുമായിരുന്ന ചിലർ, അദ്ദേഹം മൈതാനത്തിലേക്കു കടന്നുചെല്ലാൻ തുനിയരുതെന്നപേക്ഷിച്ചുകൊണ്ട് സന്ദേശം കൊടുത്തയച്ചു.