Acts 19:32 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ജനം ക്ഷുഭിതരായിരുന്നതിനാല്‍, തങ്ങള്‍ എന്തിനാണു വന്നുകൂടിയതെന്നുപോലും മിക്കപേര്‍ക്കും അറിഞ്ഞുകൂടായിരുന്നു. ചിലര്‍ ഒരു വിധത്തിലും മറ്റുചിലര്‍ മറ്റൊരു വിധത്തിലും മുറവിളികൂട്ടി.
Malayalam (ERV) WBTC Bible
ആളുകളില്‍ ചിലര്‍ ചില കാര്യങ്ങളും മറ്റുള്ളവര്‍ വേറെ ചില കാര്യങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു. യോഗത്തില്‍ വലിയ ആശയക്കുഴപ്പമാണുണ്ടായത്. എന്തിനാണു തങ്ങളിവിടെ വന്നതെന്നു അധികം പേര്‍ക്കും അറിയുമായിരുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
Malayalam 1992 MBSI
ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള്‍ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാല്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും ആര്‍ത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ജനസംഘം ആശയക്കുഴപ്പത്തിലായതുകൊണ്ട് മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നുപോലും അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആർത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള്‍ വന്നുകൂടിയ സംഗതി എന്തെന്ന് അറിയായ്കയാല്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും ആര്‍ത്തു.
Malayalam Bible POC-ML 2013
അവിടെ ഓരോരുത്ത രും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. സമ്മേളനം ആകെ അലങ്കോലമായി. തങ്ങള്‍ അവിടെ എന്തിനാണ്‌ ഒരുമിച്ചുകൂടിയതെന്നുതന്നെ മിക്കവര്‍ക്കും അറിഞ്ഞുകൂടായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ജനക്കൂട്ടം ആകെ കലക്കത്തിലായി. ഒരുകൂട്ടർ ഒരുവിധത്തിലും മറ്റുചിലർ മറ്റുവിധത്തിലും ആർത്തുവിളിച്ചു. അവരിൽ മിക്കവർക്കും തങ്ങൾ വന്നുകൂടിയതെന്തിനെന്നുപോലും അറിഞ്ഞുകൂടായിരുന്നു.