Acts 19:33 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദന്മാര്‍ മുമ്പോട്ട് ഉന്തിത്തള്ളിക്കൊണ്ടുവന്ന അലക്സാണ്ടര്‍ സംസാരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ജനം നിശ്ശബ്ദരായിരിക്കുവാന്‍ ആംഗ്യം കാട്ടിക്കൊണ്ട് അയാള്‍ പ്രതിവാദിക്കുവാന്‍ ഭാവിച്ചു.
Malayalam (ERV) WBTC Bible
യെഹൂദര്‍ അലക്സന്തര്‍ എന്നൊരാളെ അവിടെ നിര്‍ത്തിയിരുന്നു. അവന്‍ ചെയ്യേണ്ടതെന്താണെന്നു ജനങ്ങള്‍ പറഞ്ഞു. എല്ലാം പ്രതിരോധിക്കേണ്ടതിലേക്കായി അലക്സന്തര്‍ ജനങ്ങളുടെ നേര്‍ക്കു കൈവീശി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.
Malayalam 1992 MBSI
യെഹൂദന്മാര്‍ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തില്‍ ചിലര്‍ സംസാരിപ്പാന്‍ ഉത്സാഹിപ്പിച്ചു; അലക്സാന്തര്‍ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന്‍ ഭാവിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദന്മാർ മുമ്പോട്ടുകൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലെക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോട് പ്രതിവാദിക്കുവാൻ ഭാവിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദന്മാര്‍ മുമ്പോട്ട് ഉന്തിക്കൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തില്‍ ചിലര്‍ സംസാരിപ്പാന്‍ ഉത്സാഹിപ്പിച്ചു; അലെക്സന്തര്‍ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന്‍ ഭാവിച്ചു.
Malayalam Bible POC-ML 2013
യഹൂദര്‍ മുമ്പോട്ടുകൊണ്ടുവന്ന അലക്‌സാണ്ടറിനോട്‌ ജനക്കൂട്ടത്തില്‍ ചിലര്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അ ലക്‌സാണ്ടര്‍ ആംഗ്യം കാണിച്ചിട്ട്‌ ജനങ്ങളോടുന്യായവാദത്തിനു മുതിര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദർ അലെക്സന്തറെ മുന്നിലേക്കു തള്ളിക്കൊണ്ടുവന്നു. ജനക്കൂട്ടത്തിൽ ചിലർ ഉച്ചത്തിൽ അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ജനത്തിനുമുമ്പിൽ ന്യായവാദം നടത്താൻ ആഗ്രഹിച്ചുകൊണ്ട് അയാൾ അവരോടു നിശ്ശബ്ദരായിരിക്കാൻ ആംഗ്യംകാട്ടി.