Acts 19:35 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒടുവില്‍ എഫെസൊസിലെ നഗരകാര്യദര്‍ശി ജനസഞ്ചയത്തെ ശാന്തമാക്കിക്കൊണ്ടു പറഞ്ഞു: “എഫെസൊസിലെ പൗരജനങ്ങളേ, എഫെസൊസ്നഗരം അര്‍ത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്‍റെയും, ആകാശത്തു നിന്നുവീണ ആ ദിവ്യവിഗ്രഹത്തിന്‍റെയും സംരക്ഷകയാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?
Malayalam (ERV) WBTC Bible
അപ്പോള്‍ നഗരകാര്യ ഗുമസ്തന്‍ ജനങ്ങളോട് അടങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു, “എഫെസൊസുകാരേ, വലിയവളായ ദേവത അര്‍ത്തെമിസിന്‍റെ ദേവാലയം സൂക്ഷിക്കുന്നവരാണ് എഫെസൊസ് നഗരമെന്ന് എല്ലാവര്‍ക്കുമറിയാം. സ്വര്‍ഗ്ഗത്തില്‍ നിന്നു പതിച്ച അവളുടെ വിശുദ്ധശിലയ്ക്കും നമ്മള്‍ കാവല്‍ക്കാരാണെന്ന് എല്ലാവര്‍ക്കും അറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?
Malayalam 1992 MBSI
പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞതുഎഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിന്നും ക്ഷേത്രപലക എന്നു അറിയാത്ത മനുഷ്യന്‍ ആര്‍?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ നഗരാധികാരി പുരുഷാരത്തെ ശാന്തമാക്കി പറഞ്ഞത്: “എഫെസ്യപുരുഷന്മാരേ, എഫെസൊസ് പട്ടണം അർത്തെമിസ് മഹാദേവിക്കും, ദേവലോകത്തുനിന്ന് വീണ അവളുടെ ബിംബത്തിനും ക്ഷേത്രപാലിക എന്ന് അറിയാത്ത മനുഷ്യൻ ആരുള്ളു?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞത്: എഫെസ്യപുരുഷന്മാരേ, എഫെസൊസ്പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിനും ക്ഷേത്രപാലക എന്ന് അറിയാത്ത മനുഷ്യന്‍ ആര്‍?
Malayalam Bible POC-ML 2013
നഗരാധികാരി ജനക്കൂട്ടത്തെ ശാന്തമാക്കിയതിനുശേഷം പറഞ്ഞു: എഫേസോസുകാരേ, എഫേസോസ്‌ നഗരി മഹാദേവതയായ അര്‍ത്തേമിസിന്‍െറയും അവളുടെ, ആകാശത്തുനിന്നു വീണ പ്രതിമയുടെയുംക്‌ഷേത്രത്തിന്‍െറ പാലികയാണെന്ന്‌ ആര്‍ക്കാണറിഞ്ഞുകൂടാത്തത്‌?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നഗരഗുമസ്തൻ ജനക്കൂട്ടത്തെ ശാന്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എഫേസോസ് നിവാസികളേ, എഫേസോസ് നഗരം മഹതിയായ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും സ്വർഗത്തിൽനിന്നു വീണ അർത്തെമിസ് പ്രതിമയുടെയും സംരക്ഷകയാണെന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമല്ലയോ?