Acts 19:38 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ദെമെത്രിയൊസിനും അയാളുടെ തൊഴിലാളികള്‍ക്കും, ആരുടെയെങ്കിലും പേരില്‍ പരാതിയുണ്ടെങ്കില്‍ അതു കേള്‍ക്കുവാന്‍ നിശ്ചിത ദിവസങ്ങളുണ്ട്, ദേശാധിപതികളുമുണ്ട്. അവര്‍ കോടതിയില്‍ വന്ന് വ്യവഹരിക്കട്ടെ.
Malayalam (ERV) WBTC Bible
നമുക്ക് നിയമകോടതികളും ന്യായാധിപന്മാരുമുണ്ട്. ദെമേത്രിയാസിനും അയാളുടെ കൂടെ പണിയുന്നവര്‍ക്കും എന്തെങ്കിലും പരാതി ആരെപ്പറ്റിയെങ്കിലും ഉണ്ടോ? അവര്‍ കോടതില്‍ പോകട്ടെ! അവിടെ വച്ച് അവര്‍ക്ക് പരസ്പരം കുറ്റാരോപണങ്ങള്‍ കൊണ്ടുവരാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു; ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ദെമേത്രിയൊസിനും കൂടെയുള്ള തൊഴിൽക്കാർക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ട്; ദേശാധിപതികളും ഉണ്ട്; തമ്മിൽ വ്യവഹരിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ദെമേത്രിയൊസിനും കൂടെയുള്ള തൊഴില്‍ക്കാര്‍ക്കും വല്ലവന്‍റെയും നേരേ ഒരു സംഗതി ഉണ്ടെങ്കില്‍ വിസ്താരദിവസങ്ങള്‍ വച്ചിട്ടുണ്ട്, ദേശാധിപതികളും ഉണ്ട്; തമ്മില്‍ വ്യവഹരിക്കട്ടെ.
Malayalam Bible POC-ML 2013
അതിനാല്‍, ദമേത്രിയോസിനോ അവന്‍െറ കൂടെയുള്ള ശില്‍പികള്‍ക്കോ ഇവരില്‍ ആരുടെയെങ്കിലും പേരില്‍ പരാതിയുണ്ടെങ്കില്‍ അവര്‍ക്ക്‌ന്യായാസനമുണ്ട്; ഉപസ്‌ഥാനപതികളുണ്ട്; അവര്‍ അവിടെ പരാതികള്‍ സമര്‍പ്പിക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദെമേത്രിയൊസിനും സഹശില്പികൾക്കും ആരുടെയെങ്കിലും നേർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, കോടതികൾ തുറന്നിട്ടുണ്ട്; അവിടെ ന്യായംവിധിക്കാൻ ഭരണാധികാരികളുമുണ്ട്. അവിടെ അവർക്ക് ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്.