Acts 19:40 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇന്നത്തെ ഈ ബഹളത്തിനു മതിയായ കാരണമില്ലാത്തതിനാല്‍, നമ്മുടെപേരില്‍ അധികാരികള്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ട്. കൂട്ടംകൂടി നമ്മള്‍ ബഹളം കൂട്ടിയതിനു സമാധാനം പറയുവാന്‍ ഒന്നുമില്ലല്ലോ.”
Malayalam (ERV) WBTC Bible
ഞാനിതു പറയുന്നതു ഇപ്പോഴിവിടെ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് നമ്മള്‍ കലാപമുണ്ടാക്കുന്നെന്ന് ആരെങ്കിലും പറയാന്‍ ഇടയുള്ളതുകൊണ്ടാണ്. ഈ യോഗത്തിന് പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാത്തതിനാല്‍ നമുക്ക് ഈ കുഴപ്പങ്ങളെപ്പറ്റി ഒന്നും വിശദീകരിക്കാനാകില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.
Malayalam 1992 MBSI
ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാല്‍ അതു നിമിത്തം നമ്മുടെ പേരില്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ടു സ്പഷ്ടം; ഈ ആള്‍ക്കൂട്ടത്തിന്നു ഉത്തരം പറവാന്‍ നമുക്കു വക ഒന്നുമില്ലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇന്നത്തെ കലഹത്തിന് കാരണമില്ലായ്കയാൽ അതുനിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ട് സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന് ഉത്തരം പറവാൻ നമുക്ക് വക ഒന്നുമില്ലല്ലോ.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇന്നത്തെ കലഹത്തിനു കാരണമില്ലായ്കയാല്‍ അതു നിമിത്തം നമ്മുടെ പേരില്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ട് സ്പഷ്ടം; ഈ ആള്‍ക്കൂട്ടത്തിന് ഉത്തരം പറവാന്‍ നമുക്കു വക ഒന്നുമില്ലല്ലോ.
Malayalam Bible POC-ML 2013
ഇന്നത്തെ ഈ ബഹളത്തെന്യായീകരിക്കുവാന്‍ നമുക്കു കാരണമൊന്നും പറയാനില്ല. അതിനാല്‍, കലാപമുണ്ടാക്കിയെന്ന് നമ്മുടെമേല്‍ ആരോപിക്കുക എന്ന അപകടവുമുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ സ്ഥിതിയിൽ, ഇന്നത്തെ സംഭവങ്ങൾനിമിത്തം പ്രക്ഷോഭകാരികൾ എന്നു റോമാക്കാർ നമ്മെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ ഈ ലഹളയ്ക്ക് വിശദീകരണം നൽകാൻ നമുക്കു കഴിയാതെപോകും; ലഹളയുണ്ടാക്കാൻതക്ക കാരണമൊന്നും ഇവിടെ ഉണ്ടായിട്ടില്ലല്ലോ.”