Acts 19:9 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്നാല്‍ ചിലര്‍ വഴങ്ങിയില്ല. അവര്‍ വിശ്വസിക്കുവാന്‍ വിസമ്മതിച്ചു. പൗലൊസ് പ്രസംഗിച്ച മാര്‍ഗത്തെ അവര്‍ പരസ്യമായി ദുഷിച്ചു. അപ്പോള്‍ അദ്ദേഹം ശിഷ്യന്മാരെ വിളിച്ചുകൊണ്ട് തുറന്നൊസിന്‍റെ പ്രഭാഷണശാലയില്‍ പോയി ദിനംപ്രതി സംവാദം നടത്തിപ്പോന്നു.
Malayalam (ERV) WBTC Bible
എന്നിട്ടും ചില യെഹൂദര്‍ കടുംപിടുത്തക്കാരായിരുന്നു. അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ദൈവത്തിന്‍റെ വഴിയെ അവര്‍ ദുഷിച്ചു പറഞ്ഞു. എല്ലാവരും ഇക്കാര്യങ്ങള്‍ കേട്ടു. അതിനാല്‍ പെൌലൊസ് അവരെ വിട്ട് യേശുവിന്‍റെ ശിഷ്യന്മാരെയും കൂട്ടി പോയി. തുറന്നൊസിന്‍റെ വിദ്യാലയത്തിലേക്കാണ് പെൌലൊസ് പോയത്. അവിടെ അവന്‍ ആളുകളുമായി നിത്യവും സംസാരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു.
Malayalam 1992 MBSI
എന്നാല്‍ ചിലര്‍ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗ്ഗത്തെ ദുഷിച്ചപ്പോള്‍ അവന്‍ അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ചില യഹൂദന്മാർ കഠിനപ്പെട്ട് അനുസരിക്കാതെ ജനങ്ങളുടെ മുമ്പാകെ ഈ മാർഗ്ഗത്തെ ദുഷിച്ചുപറഞ്ഞപ്പോൾ പൗലോസ് അവരെ വിട്ടു ശിഷ്യന്മാരെ അവരിൽനിന്ന് വേർതിരിച്ച്, തുറന്നൊസിന്റെ പാഠശാലയിൽ കൊണ്ടുപോയി അവിടെ ദിനംപ്രതി വചനം സംവാദിച്ചുപോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാല്‍ ചിലര്‍ കഠിനപ്പെട്ട് അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാര്‍ഗത്തെ ദുഷിച്ചപ്പോള്‍ അവന്‍ അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു.
Malayalam Bible POC-ML 2013
എന്നാല്‍, ദുര്‍വാശിക്കാരായ ചിലര്‍ വിശ്വസിക്കാന്‍ വിസമ്മതിക്കുകയും സമൂഹത്തിന്‍െറ മുമ്പില്‍ ക്രിസ്‌തുമാര്‍ഗത്തെ ദുഷിക്കുകയും ചെയ്‌തു. അതിനാല്‍, അവന്‍ അവരെ വിട്ടു ശിഷ്യരെയും കൂട്ടി ടിറാനോസിന്‍െറ പ്രസംഗശാലയില്‍ പോയി എല്ലാ ദിവസവും വിവാദത്തില്‍ ഏര്‍പ്പെട്ടുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, ചിലർ വിശ്വസിക്കാതെ കഠിനഹൃദയരായി ഈ മാർഗത്തെ സമൂഹമധ്യേ നിന്ദിച്ചു. അതുകൊണ്ട് പൗലോസ് അവരെ വിട്ടിട്ട് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി ചർച്ചകൾ നടത്തി.