Acts 2:11 — Compare Translations
7 translations compared side by side
Malayalam (ERV) WBTC Bible
ക്രേത്യ, അറേബ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. നമ്മില്‍ ചിലര്‍ ജനനത്താല്‍ യെഹൂദരും മറ്റുള്ളവര്‍ മതം മാറി വന്നവരുമാണ്. നാം ഇങ്ങനെ വ്യത്യസ്ത രാജ്യക്കാരാണ്. എന്നാല്‍ ഇവരുടെ വാക്കുകള്‍ നാം നമ്മുടെ ഭാഷയില്‍ കേള്‍ക്കുന്നു! അവര്‍ ദൈവത്തെപ്പറ്റി പറയുന്ന മഹത്തായ കാര്യങ്ങള്‍ നമ്മള്‍ക്കെല്ലാം മനസ്സിലാവുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
ഈ നമ്മുടെ ഭാഷകളില്‍ അവര്‍ ദൈവത്തിന്റെ വന്‍ കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളില്‍ അവര്‍ ദൈവത്തിന്‍റെ വന്‍കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ക്രത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്‍െറ അദ്‌ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!”