Acts 2:22 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഇസ്രായേല്‍ജനങ്ങളേ, നസറായനായ യേശു എന്ന മനുഷ്യന്‍ ദൈവത്താല്‍ നിയുക്തനായിരിക്കുന്നു. തന്നില്‍കൂടി നിങ്ങളുടെ മധ്യത്തില്‍ ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളും അതിശക്തമായ പ്രവര്‍ത്തനങ്ങളും അതു വെളിപ്പെടുത്തി. ഇത് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.
Malayalam (ERV) WBTC Bible
“എന്‍റെ യെഹൂദ സഹോദരന്മാരേ, ഈ വാക്കുകള്‍ ശ്രദ്ധിച്ചാലും: നസറെത്തുകാരനായ യേശു വിശിഷ്ടനായ ഒരുവനായിരുന്നു. ദൈവം അതു നിങ്ങള്‍ക്കു വ്യക്തമാക്കിയിട്ടുണ്ട്. ദൈവം യേശുവിലൂടെ ചെയ്ത ശക്തിമത്തും, അതിശയകരവുമായ സംഗതികളിലൂടെ ഇതു തെളിയിച്ചിട്ടുണ്ട്. ഈ കാര്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. അതിനാല്‍ ഇതു സത്യമാണെന്നു നിങ്ങള്‍ക്കറിയാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു
Malayalam 1992 MBSI
യിസ്രായേല്‍ പുരുഷന്മാരേ, ഈ വചനം കേട്ടു കൊള്‍വിന്‍. നിങ്ങള്‍ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ട് കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം യേശു മുഖാന്തരം നിങ്ങളുടെ നടുവിൽ ചെയ്യിച്ച മഹത്തായ പ്രവർത്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ട്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേല്‍പുരുഷന്മാരേ, ഈ വചനം കേട്ടുകൊള്‍വിന്‍. നിങ്ങള്‍തന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും അദ്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങള്‍ക്കു കാണിച്ചുതന്ന
Malayalam Bible POC-ML 2013
ഇസ്രായേല്‍ ജനങ്ങളേ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെയിടയില്‍ പ്രവര്‍ത്തി ച്ചമഹത്തായ കാര്യങ്ങള്‍കൊണ്ടും തന്‍െറ അദ്‌ഭുത കൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്കു സാക്‌ഷ്യപ്പെടുത്തിത്തന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ.