Acts 2:23 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഈ യേശു ദൈവത്തിന്‍റെ മുന്നറിവും നിശ്ചയവും അനുസരിച്ചു നിങ്ങളുടെ കൈയില്‍ ഏല്പിക്കപ്പെട്ടു. നിങ്ങള്‍ അവിടുത്തെ അധര്‍മികളുടെ കൈകളാല്‍ കുരിശില്‍ തറച്ചുകൊന്നു.
Malayalam (ERV) WBTC Bible
യേശുവിനെ നിങ്ങള്‍ക്കു നല്‍കുകയും നിങ്ങളവനെ കൊല്ലുകയും ചെയ്തു. ദുഷ്ടന്മാരുടെ സഹായത്തോടെ നിങ്ങളവനെ കുരിശില്‍ ആണികൊണ്ടു തറച്ചു. എന്നാലിതെല്ലാം സംഭവിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. അത് ദൈവത്തിന്‍റെ ആസൂത്രണമായിരുന്നു. വളരെ മുന്പുതന്നെ അവന്‍ ഇതൊക്കെ ആസൂത്രണം ചെയ്തിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;
Malayalam 1992 MBSI
ദൈവം നിങ്ങള്‍ക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിര്‍ണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങള്‍ അവനെ അധര്‍മ്മികളുടെ കയ്യാല്‍ തറെപ്പിച്ചു കൊന്നു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ നിങ്ങൾക്ക് ഉറപ്പിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ അവൻ മുന്നമേ അറിഞ്ഞ് തീരുമാനിച്ചതുപോലെ നിങ്ങൾക്ക് ഏല്പിച്ചു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ ക്രൂശിൽ തറപ്പിച്ചു കൊന്നു;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്‍റെ സ്ഥിരനിര്‍ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങള്‍ അവനെ അധര്‍മികളുടെ കൈയാല്‍ തറപ്പിച്ചു കൊന്നു;
Malayalam Bible POC-ML 2013
അവന്‍ ദൈവത്തിന്‍െറ നിശ്‌ചിത പദ്‌ധതിയും പൂര്‍വജ്‌ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു.